Last Modified വ്യാഴം, 30 മെയ് 2019 (17:35 IST)
താന്‍ മരിക്കുമ്പോള്‍ തന്റെ വളർത്തുനായയേയും തനിക്കൊപ്പം അടക്കണമെന്ന് വിൽപ്പത്രമെഴുതി വെച്ച് മരണമടഞ്ഞ സ്ത്രീയുടെ വാർത്തയാണ് ഇപ്പോൾ ലോകശ്രദ്ധയാകർഷിക്കുന്നത്.
അമേരിക്കയിലെ വിര്‍ജിനിയയിലാണ് സംഭവം. ഇതിനെ തുടര്‍ന്ന് ഉടമസ്ഥ മരിച്ചതോടെ ഷി സു ഇനത്തില്‍ പെട്ട എമ്മ എന്ന പട്ടിയെ ഉടമയ്ക്കൊപ്പം അടക്കം ചെയ്യാനായി ദയാവധത്തിന് ഇരയാക്കി. പ്രസ്തുത സംഭവം അമേരിക്കയില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
ദയാവധം നടത്താൻ നായയ്ക്ക് യാതോരും ആരോഗ്യപ്രശ്നവും ഉണ്ടായിരുന്നില്ല എന്നാതാണ് പ്രതിഷേധത്തിനു കാരണമാകുന്നത്. ഉടമസ്ഥയായ സ്ത്രീയുടെ ആഗ്രഹ്രപകാരം പട്ടിയെ ദയവധത്തിന് ഇരയാക്കി ശേഷം വൈദ്യുത ശ്മശാനത്തില്‍ ദഹിപ്പിച്ചു. പട്ടിയുടെ ചിതാഭസ്മം ഒരു കുടത്തിലാക്കി ഉടമസ്ഥയായ സ്ത്രീയുടെ കല്ലറയില്‍ തന്നെ അടക്കം ചെയ്യുകയായിരുന്നു.
മൃഗസംരക്ഷണ വകുപ്പുകാര്‍ പട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു എങ്കിലും ഉടമയുടെ വക്കീല്‍ വഴങ്ങിയില്ല. വിര്‍ജിനിയായിലെ നിലവിലുള്ള നിയമപ്രകാരം ഇത്തരം ദയാവധം നടപ്പിലാക്കാനുള്ള അവകാശം പട്ടിയുടെ ഉടമയ്ക്കുണ്ട്.