പാകിസ്താനിൽ ഇരട്ടസ്ഫോടനം; 55 പേർ കൊല്ലപ്പെട്ടു, നൂറിലധികം പേർക്ക് പരുക്ക്

പാകിസ്താനിൽ ഇരട്ടഫോടനവും വെടിവെയ്പ്പും; മരണം 55

ഇസ്ലമാബാദ്| aparna shaji| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (16:12 IST)
പാകിസ്താനിലെ ഇരട്ടസ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയി ഉയർന്നു. നൂറിലധികം പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ക്വറ്റയിലെ സിവിൽ ഹോസ്പിറ്റലിലാണ് സ്ഫോടനങ്ങൾ ഉണ്ടായത്. 30 ലധികം പേർ സ്ഫോടനം നടന്നപ്പോൾ തന്നെ മരണപ്പെടുകയായിരുന്നു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. ഴിഞ്ഞ ദിവസം ബലൂചിസ്താന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍് ബിലാല്‍ അന്‍വര്‍ കാസിയെ അജ്ഞാതര്‍ വെടിവെച്ചു കൊന്നിരുന്നു. ഇയാളുടെ മൃതദേഹം സൂക്ഷിച്ചിരുന്നത് ഈ ഫോസ്പിറ്റലിൽ ആയിരുന്നു. മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയ സമയത്താണ് സ്ഫോടനം നടന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരുമാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :