ചികിത്സ തേടിയെത്തിയ യുവതിയെ ഡോക്ടറും കൂട്ടാളികളും ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് ആരോപണം

പല്ലുവേദനയെ തുടർന്ന് ചികിത്സയ്ക്കെത്തിയ 22 കാരിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത ശേഷം വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്നാണ് ആരോപണം.

Last Modified വെള്ളി, 26 ഏപ്രില്‍ 2019 (09:46 IST)
ചികിത്സ തേടിയെത്തിയ യുവതിയെ ഡോക്ടറും കൂട്ടാളികളും ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി ആരോപണം. പാകിസ്ഥിനാലെ ലാഹോറിനെ സർക്കാർ ആശുപത്രിയിൽ ഇക്കഴിഞ്ഞ 18നാണ് സംഭവം. പല്ലുവേദനയെ തുടർന്ന് ചികിത്സയ്ക്കെത്തിയ 22 കാരിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത ശേഷം വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്നാണ് ആരോപണം. കൊറങ്കിലെ സിന്ധ് സർക്കാർ ആശുപത്രിയിലെ ഡോക്ടറും മൂന്ന് മെഡിക്കൽ സ്റ്റാഫുകളുമാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം.

പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് ബന്ധുക്കള്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷനും സിന്ധിലെ പ്രാദേശിക മനുഷ്യാവകാശ പ്രവർത്തകരും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതികൾക്ക് തക്കതായ ശിക്ഷ നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. ജീവൻ രക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കുന്ന ഡോക്ടർമാർ തന്നെ ജീവനെടുക്കുന്ന സംഭവത്തിൽ മെഡിക്കൽ അസോസിയേഷനും ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ സംഭവത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ എത്രയും വേഗം നടപടിയെടുക്കാൻ നിർദേശം നൽകിയെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :