പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ രണ്ടാമത്തെ വലിയ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഏഴ് കൊവിഡ് രോഗികള്‍ മരിച്ചു

ശ്രീനു എസ്| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (14:40 IST)
പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ രണ്ടാമത്തെ വലിയ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഏഴ് കൊവിഡ് രോഗികള്‍ മരിച്ചു. പെഷാവാറിലെ ഖൈബര്‍ ടെക് ആശുപത്രിയിലാണ് രോഗികള്‍ മരിച്ചത്. ആധുനിക സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയിലാണ് സംഭവം.

ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കേണ്ട കമ്പനി സിലിണ്ടറുകള്‍ കൊണ്ടുവരാന്‍ താമസിച്ചതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി തൈമൂര്‍ ഝാഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. പാക്കിസ്ഥാനില്‍ ഇതുവരെ നാലരലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :