ഒബാമ പാകിസ്ഥാനെതിരെ; മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളെ ഉടന്‍ ശിക്ഷിക്കണം

 പാകിസ്ഥാന്‍ , ഇന്ത്യ-അമേരിക്ക , ബറാക് ഒബാമ
ന്യൂഡൽഹി| jibin| Last Modified വെള്ളി, 23 ജനുവരി 2015 (17:24 IST)
തീവൃവാദത്തിന്റെ വിളനിലമായ പാകിസ്ഥാനെതിരെ അമേരിക്കൻ പ്രസിഡന്റ് രംഗത്ത്. പാക് മണ്ണ് തീവ്രവാദികൾ കേന്ദ്രമാക്കി മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും. 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളെ എത്രയും പെട്ടെന്ന് ശിക്ഷിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു.

ഇന്ത്യയും അമേരിക്കയും രണ്ട് തരത്തിലുള്ള ചരിത്രവും പാരമ്പര്യവുമായി മുന്നോട്ട് പോകുന്നവരാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ തന്നെ തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടും. ഈ കാര്യത്തില്‍ അമേരിക്ക മൃദുസമീപനം സ്വീകരിക്കില്ലെന്നും ഒബാമ പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും പരസ്‌പരം ബഹുമാനിക്കുന്നതിന് ഒപ്പം തന്നെ ഉഭയകക്ഷി ബന്ധം കരുത്താര്‍ജിപ്പിക്കാനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യയും അമേരിക്കയും ആഗോള പങ്കാളികളാവേണ്ട സാഹചര്യം മനസിലാക്കാനുള്ള സമയമാണിപ്പോള്‍. ഈ സാഹചര്യത്തില്‍ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാഹചര്യം സംജാതമായെന്നും ഒബാമ പറഞ്ഞു. നരേന്ദ്ര മോഡിയുടെ ജയം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ സ്വാധീനിച്ചുവെന്നും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ഊഷ്‌മളമാക്കാന്‍ ഇതുവഴി സാധിച്ചെന്നും ഒബാമ പറഞ്ഞു. ഇന്ത്യാ ടുഡേ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :