യുദ്ധത്തിന് തയ്യാറായി ഇമ്രാന്‍ഖാന്‍, മുറിവേല്‍ക്കുന്നവരെ ചികിത്സിക്കാന്‍ ഒരുങ്ങണമെന്ന് ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം; തനിക്കെതിരെ നടപടിയെടുക്കരുതെന്ന് ഇമ്രാന്‍ഖാന് മസൂദ് അസറിന്‍റെ താക്കീത്

Pakistan, Imran Khan, Narendra Modi, പാകിസ്ഥാന്‍, ഇമ്രാന്‍ ഖാന്‍, നരേന്ദ്ര മോദി
കറാച്ചി| Last Modified വെള്ളി, 22 ഫെബ്രുവരി 2019 (18:49 IST)
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന ആശങ്കയില്‍ യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി പാകിസ്ഥാന്‍. അതേസമയം, ഇന്ത്യയുടെ ഭാഗത്തു നിന്നും എത്ര സമ്മര്‍ദ്ദമുണ്ടായാലും തനിക്കെതിരെ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറും മുന്നറിയിപ്പ് നല്‍കി. എന്നാന്‍ ഇന്ത്യയുമായി പാകിസ്ഥാന്‍ യുദ്ധത്തിന് തയ്യാറെടുക്കുന്നതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്.

ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍, പരിക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കാനുള്ള തയ്യാറെടുപ്പ് ആരംഭിക്കാന്‍ ആശുപത്രികള്‍ക്ക് പാക് സേന ഫെബ്രുവരി 20ന് നിര്‍ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ആശുപത്രികള്‍ക്ക് കത്തു നല്‍കുകയും ചെയ്തു. ഓരോ ആശുപത്രിയും കുറഞ്ഞത് 25 ബെഡ്ഡ് സൈനികര്‍ക്കായി മാറ്റിവയ്ക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

ഏതു നിമിഷവും ഇന്ത്യയുടെ ഭാഗത്തു നിന്നും തിരിച്ചടിയുണ്ടാകാമെന്നാണ് പാകിസ്ഥാന്‍ കരുതുന്നത്. ഈ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇന്ത്യയുമായി യുദ്ധമോ സംഘര്‍ഷമോ ഉണ്ടായാല്‍ അത് നേരിടാന്‍ സജ്ജരായിരിക്കാന്‍ യോഗം പാക് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

ഇന്ത്യ ആക്രമിക്കുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കണം. പ്രത്യാക്രമണത്തിന് പാക് സേനയ്ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി സേനയെ അറിയിച്ചതായാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :