കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 17 ജൂണ്‍ 2021 (13:58 IST)
ഒരു രാജിക്കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസൈ്വലിലെ മക്‌ഡോണാള്‍ഡ്‌സ് റെസ്റ്റോറന്റിലെ ജീവനക്കാരനാണ് കഴിഞ്ഞ ദിവസം ജോലിയില്‍ നിന്ന് രാജിവെച്ചത്. അതിനുശേഷം അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരും കടയിലേക്ക് വരുന്ന ആളുകളും വരുന്ന വഴിയില്‍ ഒരു കുറിപ്പ് എഴുതി ഒട്ടിച്ചു. വികാരം അടക്കിപ്പിടിക്കാന്‍ കഴിയാതിരുന്ന അയാള്‍ ഇങ്ങനെയാണ് എഴുതി വെച്ചത്.
'ഞാന്‍ രാജി വെച്ചതുകാരണം ഇന്ന് ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കില്ല എന്നും ഞാനീ ജോലി വെറുക്കുന്നു'- എന്നാണ് രാജിവെച്ച വ്യക്തി എഴുതി വെച്ചത്. ഷോപ്പിലേക്ക് വരുന്ന വഴി കുറിപ്പ് ശ്രദ്ധയില്‍പെട്ട ഒരു ഉപഭോക്താവാണ് അത് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. വൈകാതെ തന്നെ
കുറിപ്പ് വൈറലായി. ആ ജീവനക്കാരന്റെ ധൈര്യത്തെ പ്രശംസിച്ചു കൊണ്ടും പണ്ട് ജോലി രാജിവെച്ച ഓര്‍മ്മകളും ഓരോരുത്തരും പോസ്റ്റിനു താഴെ കുറച്ചു.