ഫ്ലോറിഡയിൽ കൂട്ടക്കൊല നടത്തിയ മാറ്റീന്‍ സ്വവർഗാനുരാഗി ആയിരുന്നോ ?; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കൊലയാളിയുടെ സുഹൃത്തുക്കള്‍ രംഗത്ത്

ഒമറിന് സ്വവര്‍ഗ ലൈംഗികതയ്‌ക്ക് ത്വരയുണ്ടായിരുന്നുവെന്ന് ഭാര്യ നൂര്‍

ഒമർ സാദിഖ് മാറ്റീന്‍, ഫ്ലോറിഡയിലെ ആക്രമണം , നൂര്‍ സാഹി , പൊലീസ് , സ്വവര്‍ഗ പ്രണയിനി
വാഷിംഗ്‌ടണ്‍| jibin| Last Updated: ബുധന്‍, 15 ജൂണ്‍ 2016 (15:24 IST)
അമേരിക്കയിലെ ഫ്ലോറിഡയിൽ സ്വവർഗാനുരാഗികളുടെ നിശാക്ലബ്ബില്‍ ആക്രമണം നടത്തിയ കൊലയാളി ഒമർ സാദിഖ് മാറ്റീനെക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്ത്. ഒമര്‍ സ്വവര്‍ഗാനുരാഗി ആയിരുന്നുവെന്നാണ് ഏറ്റവും അവസാനമായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഒമറിന് സ്വവര്‍ഗ ലൈംഗികതയ്‌ക്ക് ത്വരയുണ്ടായിരുന്നുവെന്ന് ഭാര്യ നൂര്‍ സാഹി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന് പിന്നാലെ മാറ്റീന്റെ ഒരു ക്ലാസ്മേറ്റും ഇതേകാര്യം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തി. 2006ല്‍ പൊലീസ് അക്കാദയില്‍ ഒരുമിച്ച് ജോലി ചെയ്യവെ തന്നെ പുറത്തു വിളിച്ചു കൊണ്ടു പോകുന്നതിനും സ്വകാര്യമായി പെരുമാറുന്നതിനും മാറ്റീന്‍ ശ്രമിച്ചിരുന്നുവെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

ഞങ്ങള്‍ പതിവായി സ്വവര്‍ഗ പ്രണയിനികളുടെ ബാറുകള്‍ സന്ദര്‍ശിച്ചിരുന്നു. ഗ്രിന്‍ഡര്‍, ജാക്ക്ഡ് തുടങ്ങി സ്വവര്‍ഗ പ്രണയിനികളുടെ ആപ്പുകള്‍ വഴി മാറ്റീന്‍ അനേകരുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ക്രൂരമായി പെരുമാറുന്ന മാറ്റീനുമായി ചങ്ങാത്തം കൂടാന്‍ ആരും തയാറായിരുന്നില്ല. ഇതാകാം ഇയാള്‍ സ്വവർഗാനുരാഗികളുടെ നിശാക്ലബ്ബില്‍ ആക്രമണം നടത്താന്‍ കാരണമായതെന്നും പറയുന്നുണ്ട്.

ഇത്തരം ബന്ധങ്ങള്‍ക്കായി പുരുഷന്‍‌മാരെ തെരഞ്ഞെടുക്കാന്‍ മാറ്റീന്‍ പ്രത്യേകം ശ്രമിച്ചിരുന്നുവെന്ന് പൊലീസും വ്യക്തമാക്കുന്നുണ്ട്. ക്ലബ്ബുകളില്‍ പുരുഷന്‍‌മാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിനും മദ്യപിക്കുന്നതിലും ഇയാള്‍ സന്തോഷം കണ്ടെത്തിയിരുന്നു. മാറ്റീനൊപ്പം നൃത്തം ചെയ്യാനും ഒരുമിച്ചിരിക്കാനും ഭയമായിരുന്നുവെന്നും ഒഴിഞ്ഞുമാറാന്‍ എന്നും ശ്രമിച്ചിട്ടുണ്ടെന്നും കെവിന്‍ വെസ്‌റ്റ്, കോര്‍ഡ് കഡേനോ എന്നിവരും പറഞ്ഞു.

അതേസമയം, നിശാക്ലബ്ബിലുണ്ടായ വെടിവയ്പിനെക്കുറിച്ച് കൊലയാളി ഒമർ സാദിഖ് മാറ്റീന്റെ ഭാര്യയ്ക്ക് അറിവുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. നിശാക്ലബ്ബിലെക്ക് ആക്രമണത്തിന് തയാറായി വീട്ടില്‍ നിന്ന് പോയ മറ്റീനോട് ഭാര്യ നൂര്‍ സാഹി ഇതിനെപ്പറ്റി സംസാരിച്ചിരുന്നെന്നും ഭര്‍ത്താവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നും അന്വേണസംഘം വ്യക്തമാക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :