അബ്‌ദുൾ റസാഖ് ഗുർണയ്ക്ക് സാഹിത്യ നൊബേൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 7 ഒക്‌ടോബര്‍ 2021 (17:10 IST)
2021ലെ സാഹിത്യത്തിനുള്ള പുരസ്‌കാരം അബ്‌ദുൾ റസാഖ് ഗുർണയ്ക്ക്. ടാൻസാനിയൻ എഴുത്തുക്കാരനായ ഇദ്ദേഹം സാൻസിബർ വംശജനാണ്. ഏറെക്കാലമായി ഇംഗ്ലണ്ടിൽ സ്ഥിരതാമസമായ അബ്‌ദുൾ റസാഖ് ഗുർണ പത്തുനോവലുകളും നിരവധി ചെറുകഥകളും എഴുതിയിട്ടു‌ണ്ട്.

1994ല്‍ പുറത്തിറങ്ങിയ പാരഡൈസാണ് അബ്‌ദുൾ റസാഖിന്റെ വിഖ്യാത കൃതി. 2005ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്‌ബ്രെഡ് പ്രൈസിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.ആഫ്രിക്കന്‍ രചനകളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. പോസ്റ്റ് കൊളോണിയല്‍ രചനകളെ കുറിച്ചാണ് കൂടുതല്‍ പഠനങ്ങള്‍ നടത്തിയത്,

കൊളോണിയലിസത്തിന്റെ ആഘാതത്തോടും അഭയാര്‍ഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവമാണ് പുരസ്‌കാരലബ്ധിക്ക് കാരണമെന്ന്
നൊബേൽ ജൂറി അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :