ന്യൂഡല്‍ഹി|
jibin|
Last Updated:
ശനി, 4 ജൂലൈ 2015 (10:52 IST)
അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിനൊപ്പം ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചിരുന്നതായി ഛോട്ടാ ഷക്കീല്‍. എന്നാല്‍ അന്ന് ബിജെപി നേതാവും ആഭ്യന്തരമന്ത്രിയുമായിരുന്ന എൽ കെ അദ്വാനിയാണ് ഇത് തടഞ്ഞതെന്ന് ചോട്ടാ ഷക്കീൽ വെളിപ്പെടുത്തുന്നു.എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങിവരുന്നതിനേക്കുറിച്ച് ആലോചിക്കുന്നില്ല. ഇന്ത്യയില്‍ നിരവധി കേസുകള്‍ ഉള്ളതിനാല്‍ തിരിച്ചില്ലെന്നും കറാച്ചിയില്‍ കഴിയുന്ന ഛോട്ടാ ഷക്കീല്‍ വ്യക്തമാക്കി.
മുംബൈ ബോംബാക്രമണങ്ങളെത്തുടര്‍ന്ന്, ഇന്ത്യയിലേക്കുവരാനുളള തങ്ങളുടെ ആവശ്യം അന്നത്തെ സര്‍ക്കാര്‍ തളളിയിരുന്നു. തൊണ്ണൂറുകളുടെ അവസാനം കീഴടങ്ങാൻ സനദ്ധനായിരുന്നുവെന്ന് സഹായി ചോട്ടാ ഷക്കീലിന്‍റെ വെളിപ്പെടുത്തൽ. അന്ന് ഇതിനെക്കുറിച്ച് രാംജത്മലാനിയുമായിവരെ സംസാരിച്ചിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനം ആയതുമാണ് എന്നാല്‍, എല്‍കെ അദ്വാനി ഇത് തടഞ്ഞു. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ച രാംജത്മലാനി ദാവൂദിന്‍റെ കീഴടങ്ങല്‍ തടഞ്ഞത് അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ശരത് പവാറാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. പിന്നീട് ഇന്ത്യയിലേക്ക് മടങ്ങാനുള്ള അനുമതി നിഷേധിക്കപ്പെടുകയായിരുന്നുവെന്ന് ദാവൂദിന്റെ വലം കൈയായ ഛോട്ടാ ഷക്കീല്‍ പറഞ്ഞു.
കഴിഞ്ഞ 5-6 കൊല്ലമായി മുംബൈയില്‍ ഡി കമ്പനി ഒരു കൊലപാതകവും നടത്തിയിട്ടില്ലെന്ന് പറയുന്ന ഷക്കീല്‍. എന്നാല്‍ തങ്ങളുടെ പേര് ഉപയോഗിച്ച് പലരും ആക്രമണം നടത്തുന്നു എന്ന് ആരോപിക്കുന്നു. ഞങ്ങള്‍ ബിസിനസ് ചെയ്യാനാണ് ശ്രമിക്കുന്നത്, പണം നിക്ഷേപിക്കാനും അത് തിരിച്ച് കിട്ടാനും ശ്രമിക്കാറുണ്ട്.
മുംബൈ സ്‌ഫോടനക്കേസുകള്‍ അടക്കം നൂറോളം കേസുകള്‍ ഇപ്പോഴും ഇന്ത്യയില്‍ തങ്ങള്‍ക്കെതിരെയുണ്ടെന്നും ഐപിഎല്‍ വാതുവെപ്പ് കേസുകള്‍ വീണ്ടും വരുകയും ചെയ്‌തതോടെ ഇനി ഇന്ത്യയിലേക്കിലെന്നും ഛോട്ടാ ഷക്കീല്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഛോട്ടാ ഷക്കീല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ദാവൂദ് ഇബ്രാഹിമിനൊപ്പം പാകിസ്ഥാനിലാണ് ഛോട്ടാ ഷക്കീലും സംഘവും ഇപ്പോഴുള്ളത്.