ജപ്പാന്‍|
Last Modified വ്യാഴം, 27 നവംബര്‍ 2014 (10:39 IST)
കടലില്‍ ഒരു കൂറ്റന്‍ നഗരം നിര്‍മിക്കാന്‍ പോകുകയാണ്. അങ്ങ് ജപ്പാനിലാണെന്ന് മാത്രം. 5000 പേര്‍ക്ക് താമസിക്കാം. 1,150 വീടുകളുടെ സമുച്ചയമാണ് നിര്‍മിക്കുന്നത്.
ഗ്ലാസില്‍ നിര്‍മിച്ച കൂറ്റന്‍ താഴികക്കുടത്തിന്റെ രൂപത്തിലാണ് നിര്‍മാണം. ഈ നഗരം കടലില്‍ പൊങ്ങിക്കിടക്കും. ചുരുള്‍ രൂപത്തില്‍
അടിഭാഗം കടലിനടിയില്‍ ബന്ധിച്ചിരിക്കും. മീതെയ്ന്‍ വാതകവും താപവൈദ്യുതിയും ഊര്‍ജമായി ഉപയോഗിക്കുക. കൊടുങ്കാറ്റുണ്ടായാല്‍ നഗരം കടലില്‍ താഴ്ത്തി നിര്‍ത്തി രക്ഷിക്കാവുന്ന രീതിയിലാണ് സജ്ജീകരണം. ആധുനികമായ
'അറ്റ്ലാന്റിസി"ന്റെ പണി പൂര്‍ത്തിയാക്കാന്‍ അഞ്ചു വര്‍ഷം വേണ്ടി വരും. സാങ്കേതികത സജ്ജമാക്കാന്‍ പ്രതീക്ഷിക്കുന്നത് 15 വര്‍ഷത്തെ സമയം.
ശൂന്യാകാശത്തേക്ക് ലിഫ്റ്റ് വയ്ക്കാനും ചന്ദ്രനില്‍ താവളം പണിയാനും ‘ഉട്ടോപ്യന്‍’ ആശയം ഇട്ട കമ്പനിയായ ഷിമിസു കോര്‍പറേഷനാണ് നിര്‍മാണം.
1.53 ലക്ഷം കോടി രൂപയാണ് നിര്‍മാണച്ചെലവ്.