മോസ്കോ/സിയോള്|
rahul balan|
Last Modified തിങ്കള്‍, 8 ഫെബ്രുവരി 2016 (12:55 IST)
ലോകരാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കേ മിസൈല്‍ പരീക്ഷണങ്ങള്‍ ഇനിയും തുടരുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയ.
ഞായറാഴ്ചയായിരുന്നു കടുത്ത എതിര്‍പ്പുകളെയും
അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെയും അവഗണിച്ച്
ഉത്തര കൊറിയ ക്വാങ്‌മ്യോങ്‌സോങ് - 4 എന്ന ഉപഗ്രഹ മിസൈല്‍ വിക്ഷേപിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്നും ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതായും ഉത്തര കൊറിയ അവകാശപ്പെട്ടിരുന്നു.
എന്നാല്‍, ഉത്തര കൊറിയ മിസൈല്‍ പരീക്ഷണത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് ദക്ഷിണ കൊറിയയും യു എസും രംഗത്തെത്തി. ‘പരീക്ഷണം വിജയിച്ചാല്‍ ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഉത്തര കൊറിയയ്ക്ക് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന്’ ഗ്ലോബല്‍ സെക്യൂരിറ്റി പ്രോഗ്രാം ഓഫ് ദ യൂണിയന്‍ ഓഫ് കണ്‍സേണിലെ സീനിയര്‍ സൈന്റിസ്റ്റ് ഡേവിഡ് റൈറ്റ് പറഞ്ഞു.
അതേസമയം, അമേരിക്ക വരെ എത്തിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ദീര്‍ഘദൂര മിസൈലാണ് ഉത്തര കൊറിയ പരീക്ഷിച്ചതെന്ന സംശയമാണ് ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നത്.