റിയോ ഡി ജനീറോ|
jibin|
Last Modified ചൊവ്വ, 17 മെയ് 2016 (12:03 IST)
ദില്‍മ റൂസഫ് പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കപ്പെട്ടതോടെ മൂപ്പത്തിമൂന്നുകാരിയായ മാര്‍സെല ടെമെറെന്ന സുന്ദരിയാണ് ബ്രസീല്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തി. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴും താല്‍ക്കാലിക പ്രസിഡന്റ് മൈക്കല്‍ ടൈമറിന്റെ ഭാര്യയായ മാര്‍സെല നയിക്കുന്ന ആഡംബര ജീവിതമാണ് ഇവരെ വാര്‍ത്തകളില്‍ നിറയ്‌ക്കുന്നതിന് കാരണമായത്.
എഴുപത്തിയഞ്ചുകാരനായ മൈക്കല്‍ ടൈമറിന്റെ പിടിവാശിക്കാരിയായ ഭാര്യയായ മാര്‍സെല പ്രശസ്‌ത മോഡലും കൂടിയാണ്. ചെറുപ്പക്കാരിയും അതിസുന്ദരിയുമായ ഭാര്യയുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുക എന്നതാണ് മൈക്കലിന്റെ പ്രധാന ഉത്തരവാദിത്വം. അതേസമയം, ഭര്‍ത്താവ് അപ്രതീക്ഷിതമായി പ്രസിഡന്റായതോടെ തന്റെ ആഗ്രഹങ്ങളെല്ലാം പൂവണിയിക്കാം എന്നാണ് മാര്‍സെല വിചാരിക്കുന്നത്. ഹോളിവുഡ് നടിമാര്‍ക്ക് തുല്ല്യമായ ജീവിതമാണ് ഇവര്‍ക്ക് ആവശ്യം. സാധാരണ ആവശ്യങ്ങള്‍ക്കും യാത്രകള്‍ക്കുമായി ഇവര്‍ വന്‍ തുകകള്‍ ആണ് പൊടിക്കുന്നത്.
മാര്‍സെലയ്‌ക്കൊപ്പം അവരുടെ കുടുംബവും സര്‍ക്കാര്‍ ഖജനാവ് കാലിയാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുകയാണ്. മിലാനിലേക്കും പാരിസിലേക്കും മാര്‍സെലയും അവരുടെ ബന്ധുക്കളും വമ്പന്‍ ഷോപ്പിംഗിനായി വിമാനത്തില്‍ പറക്കുകയാണ്. വസ്ത്രങ്ങളും ചെരുപ്പുകളും വാങ്ങുന്നതിനാണ് കൂടുതല്‍ പണവും ഉപയോഗിക്കുന്നത്. സൌന്ദര്യ സംരക്ഷണത്തിനും വന്‍ തുകകളാണ് ഇവര്‍ പൊടിക്കുന്നത്. പുതിയ സ്‌റ്റൈലില്‍ മുടി വെട്ടുന്നതിനും ചീകിയൊതുക്കുന്നതിനുമായി പണം ചെലവഴിക്കുന്നുണ്ട്.
മെര്‍സെലയുടെ അമ്മയ്‌ക്കും സഹോദരങ്ങള്‍ക്കും താമസിക്കുന്നതിനായി 1.5 മില്യന്‍ പൌണ്ട് വിലവരുന്ന അഞ്ച് ബെഡ് റൂം മാന്‍ഷന്‍ ബ്രസീലിന്‍ വാങ്ങിയിരുന്നു. കുടുംബം സാവോപോളയിലേക്ക് യാത്ര പോകുമ്പോള്‍ വീടിന് കാവലായി സൈനിക ഉദ്യോഗസ്ഥരെയും പൊലീസുകാരെയും മാര്‍സെല
നിയമിച്ചിരുന്നു. വീട്ടില്‍ സര്‍ക്കാര്‍ ചെലവില്‍ നിരവധി ജോലിക്കാരും പുറം ജോലിക്കായി പത്തോളം പേരെയും നിയമിച്ചിരുന്നു.
2011ല്‍ മൈക്കല്‍ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ തന്നെ മാര്‍സെല തന്റെ സ്വഭാവം പുറത്തെടുത്തിരുന്നു. അന്ന് ഇവര്‍ക്ക് ലഭിച്ച വസതിയില്‍ സൌകര്യങ്ങള്‍ ഇല്ലെന്നും സ്വിമ്മിംഗ് പൂള്‍ അടക്കമുള്ള ആവശ്യങ്ങള്‍ പുതുക്കിപ്പണിയണമെന്നും മാര്‍സെല ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വന്‍ തുക മുടക്കിയാണ് വസതി പുതുക്കി പണിതത്.