‘ബേവാച്ച്’ ലൊക്കേഷനില്‍ നിന്ന് പ്രിയങ്കയുടെ തകര്‍പ്പന്‍ ചിത്രങ്ങള്‍ പുറത്ത്; കൂട്ടത്തില്‍ റോക്കും, ചിത്രത്തില്‍ പ്രിയങ്ക നായികയല്ല, വേഷം എന്താണെന്ന് അറിയണോ ?

മയാമി, സവന്ന എന്നീ സ്ഥലങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്

jibin| Last Updated: വെള്ളി, 4 മാര്‍ച്ച് 2016 (02:04 IST)
ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ ആദ്യ ഹോളിവുഡ് ചിത്രം ‘ബേവാച്ച്’ന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നു. സേത്ത് ഗോള്‍ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്കയ്ക്ക് വില്ലന്‍ വേഷമാണെന്നാണ് സൂചന. റോക്ക് (ഡ്വെയ്ന്‍ ജോണ്‍സണ്‍), സാക് എഫ്രോന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ഡ്വെയ്ന്‍ ജോണ്‍സണുമൊത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആദ്യമായിട്ടാണ് ഷൂട്ടിംഗ് ലൊക്കേഷനിലെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. മയാമി, സവന്ന എന്നീ സ്ഥലങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഹോളിവുഡിനൊപ്പം ബോളിവുഡും ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാണുന്നത്. ചിത്രം 2017 മെയ് 19ന് പ്രദര്‍ശനത്തിനെത്തും.

 പ്രിയങ്ക ചോപ്ര , ബേവാച്ച്  , ഡ്വെയ്ന്‍ ജോണ്‍സണ്‍ , ഹോളിവുഡ് , ബോളിവിഡ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :