ന്യൂയോർക്ക്|
jibin|
Last Modified ശനി, 18 മാര്‍ച്ച് 2017 (09:58 IST)
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തപ്പോള്‍ മുതല്‍ ഡൊണാള്‍ഡ് ട്രംപിന് ആരംഭിച്ച തലവേദനയ്‌ക്ക് യാതൊരു കുറവുമില്ല. തന്ത്രപ്രധാനമായ ട്രംപ് ടവറിന്‍റെ രൂപരേഖ അടക്കമുള്ള വിലപ്പെട്ട വിവരങ്ങൾ അടങ്ങിയ ലാപ്ടോപ് മോഷണം പോയതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം.
ബ്രൂക്ലിനിലെ ബാത്ത്ബീച്ച് മേഖലയിൽ വച്ച് വനിതാ ഉദ്യോഗസ്ഥയുടെ വാഹനത്തിൽ നിന്നാണ് ലാപ്ടോപ് മോഷണം പോയത്. ട്രംപ് ടവറിന്‍റെ രൂപരേഖയ്ക്കൊപ്പം പ്രധാനപ്പെട്ട രേഖകളും ഇതിലുണ്ട് എന്നതാണ് അധികൃതരെ വെട്ടിലാക്കുന്നത്.
ഡെമോക്രാറ്റിക് നേതാവ് ഹില്ലരി ക്ലിന്‍റണ്‍ സ്വകാര്യ ഇമെയിൽ സെർവർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്‍റെ രേഖകൾ ലാപ്ടോപ്പിൽ ഉണ്ട്. ലാപ്ടോപിലെ വിവരങ്ങൾക്ക് എൻക്രിപ്റ്റഡ് സുരക്ഷയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസി വ്യക്തമാക്കുമ്പോഴും വിവരങ്ങള്‍ പുറത്താകുമോ എന്ന ഭയവും പൊലീസിനുണ്ട്.