ന്യൂയോര്‍ക്ക്|
jibin|
Last Modified തിങ്കള്‍, 4 ജനുവരി 2016 (11:40 IST)
അമേരിക്കയടക്കമുള്ള ലോകശക്തികളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റിന് (ഐഎസ്) ഇസ്രായേലിനെ പേടിയാണെന്ന് ജര്‍മ്മന്‍ മാധ്യമപ്രവര്‍ത്തകനായ ജുർഗൻ ടോഡൻഹോഫര്‍. ഒരു സ്വകാര്യ ചാനലിന് നകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ഐഎസിന്റെ അധീശത്വത്തിലുള്ള ഇറാഖിലെ മൊസൂളിലുൾപ്പെടെ പത്ത് ദിവസത്തോളം കഴിഞ്ഞ ജുർഗൻ തന്റെ അനുഭവങ്ങൾ പുസ്തകമാക്കാനൊരുങ്ങുന്നത്.
ഇറാഖില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനൊപ്പം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ പിടിമുറുക്കാന്‍ ഐഎസ് പദ്ധതിയിട്ടിരുന്നുവെങ്കിലും ഇസ്രായേലിനെ ഒഴിവാക്കുകയായിരുന്നു. ഇതിന് കാരണം ഇസ്രായേല്‍ സൈന്യത്തിനോടുള്ള ഭയമായിരുന്നുവെന്നും. ഇസ്രായേലിന്റെ സൈന്യകശക്തിയേയും ആക്രമണരീതിയേയും ഐഎസ് ഭയപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി. സിറ്റി ഗറില്ല, ഭീകരാക്രമണങ്ങൾ നേരിടാൻ അമേരിക്കയ്‌ക്കും
സഖ്യരാഷ്‌ട്രങ്ങള്‍ക്കും അനുഭവപരിചയമില്ല. എന്നാല്‍, ഇക്കാര്യത്തിൽ അനുഭവസമ്പത്തുള്ള ഇസ്രായേൽ ആദ്യഘട്ടത്തിൽ അടുക്കാനേ പറ്റാത്ത രാജ്യമാണെന്ന് ഐസിസ് കരുതുന്നു. ഇസ്രായേല്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ ഒരിക്കലും മനസിലാക്കാന്‍ സാധിക്കാന്‍ പറ്റാത്തതുമാണെന്നും ഐഎസ് വിശ്വസിക്കുന്നതായി ജുർഗൻ ടോഡൻഹോഫര്‍ പറഞ്ഞു.
ഗാസയിൽ സജീവമാണെന്ന് അവകാശപ്പെടുന്ന ഐഎസിന് ഇസ്രായേലിലോ അധിനിവേശ പാലസ്തീനിലോ ഒറ്റ ആക്രമണം പോലും നടത്താന്‍ സാധിച്ചിട്ടില്ല. ഇസ്രായേലിനെയും ജൂതരെയും ഭീഷണിപ്പെടുത്തി വീഡിയോകള്‍ പുറത്തിറക്കാനും അവര്‍ക്കെതിരെ സംസാരിക്കാനും മാത്രമാണ് ഐഎസിന് കഴിഞ്ഞിട്ടുള്ളതെന്നും
ജുർഗൻ ടോഡൻഹോഫര്‍ വ്യക്തമാക്കി.
ഇസ്രായേലിനെയും ജൂതരെയും ഭീഷണിപ്പെടുത്തി നിരന്തരം വീഡിയോകൾ പ്രസിദ്ധീകരിക്കാറുള്ള ഐസിസ് ജൂതരെ ജറുസലേമിൽ നിന്ന് ഉന്മൂലനം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂദായിസം ലോകത്തുനിന്ന് ഇല്ലാതാക്കുമെന്നും ഐസിസ് പറയുന്നുണ്ട്. ഗാസയിൽ സജീവമാണെന്ന് അവകാശപ്പെടുന്ന ഐസിസ് ഇസ്രായേലിലോ അധിനിവേശ പാലസ്തീനിലോ ഒറ്റ ആക്രമണം പോലും നടത്തിയതായി പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഐസിസുമായി താരമതമ്യപ്പെടുത്തുമ്പോൾ അൽ ഖ്വൈദ നിസ്സാരമാണെന്നും ഇയാൾ പറയുന്നു. ഐസിസുമായി താരമതമ്യപ്പെടുത്തുമ്പോൾ അൽ ഖ്വൈദ വളരെ നിസാരമാണെന്നും ജര്‍മ്മന്‍ മാധ്യമപ്രവര്‍ത്തകന്‍ പറയുന്നുണ്ട്.