Sumeesh|
Last Modified ബുധന്‍, 8 ഓഗസ്റ്റ് 2018 (16:22 IST)
കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയിൽ ശക്തമയ ആലിപ്പഴ വീഴ്ചയിൽ 14 ഓളം പേർക് പരിക്കേറ്റു. കൊളറാഡോയിലെ ചിയേൻ മൃഗശാലയിലാണ് ശക്തമായ മഴക്കും കാറ്റിനുമൊപ്പം ആലിപ്പഴ വീഴച ഉണ്ടായത്. വലിയ ആലിപ്പഴങ്ങൾ വീഴാൻ തുടങ്ങിയതാണ് അപകടമുണ്ടാക്കിയത്.
അലിപ്പഴം വീണതിനെ തുടർന്ന് പരിക്കേറ്റ് മൃഗശാലയിൽ രണ്ടമൃഗങ്ങൾ ചത്തതായി റിപ്പോർട്ടുകൾ ഉണ്ട്. ആലിപ്പ വീഴ്ചയിൽ സാരമായി പരിക്കേറ്റ ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യ നിലയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
400 വാഹനങ്ങളാണ് ആലിപ്പഴവീഴ്ചയെ തുടർന്ന് പുർണമായോ ഭാഗീകമായോ തകർന്നത്. മേഖലയിൽ മഴയും കാറ്റും ശക്തമായതോടെ മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ട് അതിനൽ യു എസ് ഹൈവേ 24 അടച്ചതയി കൊളറാഡോ സ്പ്രിങ്സ് ഗസ്റ്റ് രീപ്പോർട്ട് ചെയ്തു.