എന്‍ഡിസിയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി ഇന്ത്യന്‍ വംശജ

ഹിലരി ക്ലിന്റന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്ത ഇളമുറക്കാരി ഇന്ത്യന്‍ വംശജ

ഫിലഡാല്‍ഫിയ| priyanka| Last Updated: ശനി, 30 ജൂലൈ 2016 (14:26 IST)
ഹിലരി ക്ലിന്റനെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിനുള്ള യുഎസിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാഷണല്‍ കണ്‍വെന്‍ഷനിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി ഇന്ത്യന്‍ വംശജ. ഹാര്‍വഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ ശ്രുതി പളനിയപ്പന്‍ എന്ന 18കാരിയാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.

രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഹിലരി ക്‌ളിന്റന്റെ കടുത്ത അനുയായിയായികൂടിയാണ് ശ്രുതി. കണ്‍വെന്‍ഷനിലെ ഏറ്റവും പ്രായമേറിയ പ്രതിനിധി അരിസോണയില്‍നിന്നുള്ള 102കാരി ജെറി എമ്മറ്റ് ആണ്. ക്രെഡന്‍ഷ്യല്‍ കമ്മിറ്റിയുടെ അംഗമെന്ന നിലയില്‍ ശ്രുതിയുടെ പിതാവ് പളനിയപ്പന്‍ ആണ്ടിയപ്പനും കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :