Last Modified വ്യാഴം, 13 ജൂണ്‍ 2019 (08:10 IST)
ലോക സമാധാന പട്ടികയില്‍
ഇന്ത്യ വീണ്ടും പിന്നിൽ. 163 രാജ്യങ്ങളുടെ പട്ടികയില്‍ 141ആം സ്ഥാനത്താണ് ഇന്ത്യ. ഗ്ലോബല്‍ പീസ് ഇന്റക്‌സ് ആസ്ഥാനമാക്കി പുറത്തുവന്ന കണക്കിലാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്.ആഭ്യന്തരമായോ രാജ്യന്തരമായോ ഒരു സംഘര്‍ഷവും ഇല്ലാത്ത അവസ്ഥയാണ് യഥാര്‍ത്ഥ സമാധാനം എന്നത് കൊണ്ട് ഗ്ലോബല്‍ പീസ് ഇന്റക്‌സ് ഉദ്ദേശിക്കുന്നത്. ഇത്തവണയും സമാധാനവും സന്തോഷവും പുലര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഐസ്‌ലന്റാണ് ഏറ്റവും മുന്നിൽ.
ഏറ്റവും പിന്നില്‍ അഫ്ഗാനിസ്ഥാനാണ്, 163ആം സ്ഥാനത്ത്.സൗത്ത് സുഡാന്‍, യെമന്‍, ഇറാഖ് എന്നീ രാജ്യങ്ങളാണ് അവസാനത്തെ അഞ്ച് സ്ഥാനങ്ങളിലുള്ളവർ. 2016 മുതല്‍ 141ആം സ്ഥാനത്തായിരുന്നു ഇന്ത്യ എന്നാല്‍ 2017ല്‍ 137ആം സ്ഥാനത്ത് എത്തിയിരുന്നു. പിന്നീട് 2018 ലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഇന്ത്യ വീണ്ടും പഴയ സ്ഥാനത്തേക്ക് തന്നെ പോയി.രാജ്യത്തിനകത്തെ അക്രമങ്ങളും കുറ്റകൃത്യങ്ങളും യുദ്ധങ്ങളും യുദ്ധ ചെലവുകളും കണക്കിലെടുത്താണ് ഗ്ലോബല്‍ പീസ് ഇന്റക്‌സ് ഈ പട്ടിക തയ്യാറാക്കുന്നത്.