എല്‍ജിയുടെ ജി3 സ്‌റ്റൈലസ് ഇന്ത്യന്‍ വിപണിയില്‍

കൊച്ചി| Last Updated: ശനി, 11 ഒക്‌ടോബര്‍ 2014 (10:08 IST)
എല്‍ ജി യുടെ സ്മാര്‍ട്ട് ഫോണ്‍ ജി3 സ്റ്റൈലസ് ഇന്ത്യന്‍ വിപണിയില്‍. തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് എല്‍ ജി ഇക്കാര്യം അറിയിച്ചത്.ഫോണിന് 21,500 രൂപയാണ് വില.

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4 ഒഎസ്സുള്ള ഫോണില്‍ 5.5 ഐപിഎസ് ഡിസ്‌പ്ലേ, 13 എംപി ക്യാമറയുമുണ്ട്. ഊരി മാറ്റാവുന്ന 3000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.1.3 ജിഗാ ഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസറാണ് ഫോണിലുള്ളത്

മുന്നിലെ ക്യാമറ 1.3 മെഗാപിക്സലാണ് ഇതുകൂടാതെ ഫോണില്‍ ഡ്യുവല്‍ വിന്‍ഡോ യൂസര്‍ എക്‌സ്പീരിയന്‍സ് (യുഎക്‌സ്) സൗകര്യവുമുണ്ട്.
ഫോണ്‍ ബ്ലാക്ക്, വൈറ്റ്, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :