അനധികൃത പാര്‍ക്കിങ്ങ് കൈകാര്യം ചെയ്യേണ്ടത് എങ്ങനെ ? ഉത്തരവുമായി ഒരു തൂപ്പുകാരന്‍ - ചിരിപ്പിക്കുന്ന വീഡിയോ

അനധികൃത പാര്‍ക്കിങ്ങ് കൈകാര്യം ചെയ്യേണ്ട വിധം

sweeper, illegally parked, car തൂപ്പുകാരന്‍, അനധികൃത പാര്‍ക്കിങ്ങ്, കാര്‍
സജിത്ത്| Last Modified ചൊവ്വ, 20 ഡിസം‌ബര്‍ 2016 (14:20 IST)
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതിനായി മത്സരിക്കുന്ന പലരുമുണ്ട്. അത്തരക്കാര്‍ അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് വാഹനം നിര്‍ത്തുക, പാര്‍ക്ക് ചെയ്യരുതെന്ന് വലിയ ബോര്‍ഡ് ഉണ്ടെങ്കിലും അതിന്റെ താഴെതന്നെ പാര്‍ക്ക് ചെയ്യുക എന്നീ കാര്യങ്ങളെല്ലാം ചെയ്യും. അത്തരക്കാരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നാണ് നവമാധ്യമങ്ങളില്‍ ചിരിയുണര്‍ത്തി വൈറലാകുന്ന ഒരു വീഡിയോ.

ചൈനയുലെ ഒരു തൂപ്പുക്കാരനാണ് ഈ പുതിയ 'ആശയ'ത്തിന് പിന്നില്‍. അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനത്തെ മാലിന്യ ടിന്നുകള്‍ കൊണ്ട് തടവിലിടുകയാണ് ഇയാള്‍ ചെയ്തത്. സിസിടിവി ന്യൂസ് ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്ത ഈ വീഡിയോ ഇതിനകം തന്നെ 7.8 ലക്ഷം പേരാണ് കണ്ടത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :