ലാഹോർ|
jibin|
Last Modified ഞായര്‍, 12 നവംബര്‍ 2017 (11:51 IST)
ലഷ്കറെ തയ്ബ ഭീകരനും ജമാത് ഉദ്ദവ തലവനുമായ ഹാഫീസ് സയിദിന് പാകിസ്ഥാൻ സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കി. വിദേശ ഏജൻസികൾ വധിക്കാൻ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഭീകരസംഘടനയുടെ നേതാവായ സയിദിന് സുരക്ഷ ശക്തമാക്കിയത്.
സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്നും ഒരു വിദേശ ചാരസംഘടനയാണ് സയിദിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി പാകിസ്ഥാൻ അധികൃതർ പഞ്ചാബ് ആഭ്യന്തരമന്ത്രാലയത്തിനു കത്തെഴുതി.
പിഴവില്ലാത്ത സുരക്ഷയാണ് സയിദിന് നല്‍കേണ്ടത്. കൂടുതല്‍ അംഗങ്ങളെ ഇതിനായി നിയോഗിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിനു നല്കിയ കത്തില്‍ വ്യക്തമാക്കുന്നു.
സയിദിനെ വധിക്കാൻ നിരോധിത ഭീകര സംഘടനയിലെ രണ്ടു പേർക്ക് വിദേശ രഹസ്യാന്വേഷണ ഏജൻസി എട്ടു കോടി രൂപ നല്‍കിയിട്ടുണ്ടെന്നും രണ്ട് പേരെ ഇതിനായി നിയോഗിച്ചു കഴിഞ്ഞുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അമേരിക്ക ആഗോള ഭീകരന്മാരുടെ പട്ടികയിൽ പെടുത്തിയ സയിദ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ്. കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാനിൽ അറസ്റ്റിലായ സയിദ് ജനുവരി 30 മുതൽ ലാഹോറിൽ വീട്ടുതടങ്കലിലാണ്. കഴിഞ്ഞ മാസം പാക് ആഭ്യന്തര മന്ത്രായലം സയിദിന്റെ വീട്ടുതടങ്കൽ 30 ദിവസത്തേക്കു കൂടി നീട്ടിയിരുന്നു.