ബ്രസല്‍സ്|
jibin|
Last Modified തിങ്കള്‍, 20 ജൂലൈ 2015 (08:40 IST)
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങിയ ഗ്രീസില്‍ മൂന്നാഴ്ചയായി അടഞ്ഞ് കിടക്കുകയായിരുന്ന ബാങ്കുകള്‍ ഇന്ന് തുറക്കും. റെസ്റ്റോറന്റ് , പൊതു ഗതാഗതം തുടങ്ങിയ മേഖലകളിലെ വാറ്റ് നികുതി വര്‍ദ്ധിപ്പിച്ചതും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതും വിശ്വാസ്യത തിരിച്ചു പിടിക്കാനുള്ള അലക്‍സിസ് സിപ്രാസ് സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ബലമേകും.
പ്രതിസന്ധിയില്‍ കുടുങ്ങിയ ഗ്രീസിന് യൂറോ സോണ്‍ 700 കോടി യൂറോയുടെ സഹായം നല്‍കിയതോടെയാണ് ബാങ്ക് പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായത്. സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കില്ല. നേരത്തെ ബാങ്കില്‍ നിന്ന് പ്രതിദിനം 60 യൂറോ മാത്രമാണ് പന്‍വലിക്കാന്‍ അനുമതി ഉണ്ടായിരുന്നത്. പുതിയ തീരുമാനം പ്രകാരം ജനങ്ങല്‍ക്ക് കൂടുതല്‍ തുക പിന്‍വലിക്കാനാകും. എന്നാല്‍ ഒറ്റ ഇടപാടില്‍ 420 യൂറോ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു. വിദേശത്തേക്ക് പണമയക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടരും.
യൂറോപ്യന്‍ യൂണിയനുമായുണ്ടാക്കിയ കരാറിന് കഴിഞ്ഞ ആഴ്‌ചയാണ് ഗ്രീസ് പാര്‍ലമെന്റ് എംപിമാര്‍ അനുകൂലമായി വോട്ടു ചെയ്തത്. ഇതിന് പിന്നാലെയാണ് ഗ്രീസിന് എറെ ആശ്വാസമാകുന്ന രണ്ട് തീരുമാനങ്ങള്‍ വന്നതും സാമ്പത്തിക സഹായം ലഭിച്ചതും. ഒന്ന് ഗ്രീസ് പാര്‍ലമെന്റ് കരാറിന് പിന്തുണ നല്‍കിയ സാഹചര്യത്തില്‍ കടബാധ്യതക്ക് അയവു വരുത്താന്‍ ഏഴു ബില്യണ്‍ യൂറോയുടെ സഹായം പ്രഖ്യാപിച്ചു. രണ്ട്, പ്രതിസന്ധിയിലായ രാജ്യങ്ങള്‍ക്കനുവദിക്കുന്ന അടിയന്തര ധന സഹായം ഗ്രീസിനായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് കുത്തനെ ഉയര്‍ത്തല്‍ എന്നിവ നടപ്പിലാകുന്നതിനാണ് തീരുമാനമായത്.