ഈ വർഷം 3 ലക്ഷം അഭയാർത്ഥികളെ സ്വീകരിക്കും; കൂടുതൽ പേരെ സ്വീകരിക്കാനാകില്ലെന്ന് ജർമനി

ഈ വര്‍ഷം മൂന്നുലക്ഷത്തോളം അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് ജര്‍മനി

ബെർലിൻ| aparna shaji| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2016 (09:27 IST)
ഈ വർഷം ഏകദേശം മൂന്ന് ലക്ഷത്തോളം അഭയാർത്ഥികളെ സ്വീകരിക്കുമെന്ന് ജർമനി. കഴിഞ്ഞ വർഷം സ്വീകരിച്ചതിന്റെ മൂന്നിലൊന്ന് മാത്രമാണ് ഇത്തവണ സ്വീകരിക്കാൻ കഴിയുകയുള്ളുവെന്ന് മൈഗ്രൻസ് ആൻഡ് റെഫ്യുജീസ് ഫെഡറൽ ഓഫീസ് പറഞ്ഞു. കഴിഞ്ഞ വർഷം ലക്ഷകണക്കിന് അഭയാർത്ഥികളാണ് ജർമനിയിൽ എത്തിയത്. ഇത് പിന്നീട് ഏറെ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു.

മൂന്നുലക്ഷമാണ്
ഈ വര്‍ഷം രാജ്യത്തിന് താങ്ങാവുന്ന പരിധി. കൂടുതല്‍ പേര്‍ എത്തിച്ചേര്‍ന്നാല്‍ അത് രാജ്യത്തെ സമ്മര്‍ദത്തിലാക്കും. കഴിഞ്ഞവര്‍ഷത്തെപോലെയുള്ള സാഹചര്യമല്ല രാജ്യത്തെന്നും മൈഗ്രന്‍സ് ആന്‍ഡ് റെഫ്യുജീസ് ഫെഡറല്‍ ഓഫിസ് മേധാവി ഫ്രാങ്ക് ജ്വര്‍ഗന്‍ പറഞ്ഞു. 2015ല്‍ റെക്കോഡ് കണക്കിന് അഭയാര്‍ഥികളാണ് ജര്‍മനിയിലത്തെിയത്. അഭയാര്‍ഥികളോട് ഉദാരനയം സ്വീകരിച്ചതിന്റെ പേരില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ ഏറെ പഴികേട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :