വാഷിംഗ്‌ടണ്‍|
Last Modified തിങ്കള്‍, 7 നവംബര്‍ 2016 (08:47 IST)
ഇ-മെയില്‍ വിവാദത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന് എഫ് ബി ഐയുടെ ക്ലീന്‍ ചിറ്റ്. ഹിലരി കുറ്റം ചെയ്തതിന് തെളിവില്ലെന്ന് എഫ് ബി ഐ
(ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) മേധാവി ജയിംസ് കോമി അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചു.
നേരത്തെ, ആദ്യ അന്വേഷണത്തില്‍ എഫ് ബി ഐ ഹിലരിയെ കുറ്റവിമുക്തയാക്കിയിരുന്നു. സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഇ-മെയില്‍ അയയ്ക്കുന്നതിന് സ്വകാര്യ സെര്‍വര്‍ ഉപയോഗിച്ചത് അശ്രദ്ധ കാരണമാണെന്ന് എഫ് ബി ഐ നിരീക്ഷിച്ചു. ഇതില്‍ കുറ്റകരമായതൊന്നും ഇല്ലെന്നും ആദ്യ അന്വേഷണത്തെ തുടര്‍ന്ന് ജൂലൈയില്‍ എഫ് ബി ഐ വ്യക്തമാക്കിയിരുന്നു.
ആദ്യ അന്വേഷണത്തിലെ നിഗമനത്തില്‍ തന്നെയാണ് രണ്ടാമത്തെ അന്വേഷണത്തിലും എഫ് ബി ഐ എത്തിയതെന്ന് ജയിംസ് കോമി വ്യക്തമാക്കി. അതേസമയം, പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. ഈ ഘട്ടത്തില്‍ വന്ന എഫ് ബി ഐയുടെ പ്രഖ്യാപനം ഹിലരിക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.