ഇത് ഒലീവിയയുടെ ''ഹാച്ചിക്കോ''; ഹോട്ടലിനു മുമ്പില്‍ പട്ടി കാത്തിരുന്നത് ആറ് മാസം

തെരുവ് നായയെ ദത്തെടുക്കാന്‍ ജര്‍മ്മന്‍ സ്വദേശി അര്‍ജന്റീനയിലെത്തി

priyanka| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (15:40 IST)
ജര്‍മ്മനിക്കാരിയായ ഒലീവിയ സ്വീവേര്‍സും അര്‍ജന്റീനയിലെ ഒരു തെരുവു പട്ടിയും തമ്മില്‍ കുറച്ച് ബിസ്‌ക്കറ്റ് കഷണങ്ങളുടെ ബന്ധം മാത്രമാണുണ്ടായിരുന്നത്. അതും ചില നിമിഷ നേരം കൊണ്ട് അവസാനിച്ച ബന്ധം. എന്നാല്‍ ആറ് മാസത്തിനിപ്പുറം അതേ പട്ടി ഒലീവിയയുടെ പ്രിയപ്പെട്ട റൂബിയോ എന്ന ഓമനമൃഗമായി മാറിയിരിക്കുന്നു.

തനിക്ക് ഭക്ഷണം നല്‍കിയ ഒലീവിയയ്ക്ക് വേണ്ടി അവള്‍ താമസിച്ച ഹോട്ടലിനു മുമ്പില്‍ ആറ് മാസമാണ് റൂബിയോ കാത്തു നിന്നത്. ആ യജമാന സ്‌നേഹത്തിനു മുമ്പില്‍ ഒലീവിയ പറന്നെത്തി റൂബിയോയെ സ്വന്തമാക്കി. ജര്‍മന്‍ സ്വദേശിയായ ഒലീവിയ വിമാന ജീവനക്കാരിയാണ്. ജോലിയുടെ ഭാഗമായി ജനുവരിയില്‍ അര്‍ജന്റീനയിലെത്തിയ ഒലീവിയ വിശന്ന് വലഞ്ഞ് തെരുവില്‍ അലയുന്ന റൂബിയോയെ കണ്ടത്.

കൈയ്യിലുണ്ടായിരുന്ന ബിസ്‌ക്കറ്റ് കഷണങ്ങള്‍ അതിനു നല്‍കി ഒലീവിയ ഹോട്ടലിനുള്ളിലേക്ക് കയറിപ്പോയി. അന്നു മുതല്‍ ഒലീവിയയ്ക്ക് വേണ്ടി ഹോട്ടലിനു പുറത്ത് ക്ഷമയോടെ റൂബിയോ കാത്തിരിക്കാന്‍ തുടങ്ങി. ഇക്കാര്യം അറിഞ്ഞതോടെ ഒലീവിയ റൂബിയോയെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ ചെയ്തു. എന്നാല്‍ അവിടെ നിന്നും രക്ഷപ്പെട്ടെത്തിയ റൂബിയോ ഹോട്ടലിനു മുമ്പില്‍ വീണ്ടും കാവലിരിപ്പ് തുടങ്ങി. ഒടുവില്‍ റൂബിയോ ദത്തെടുക്കാനുള്ള തീരുമാനത്തിലേക്ക് ഒലീവിയ എത്തിച്ചേര്‍ന്നു. ജര്‍മ്മനിയിലെത്തി പട്ടിയെ ദത്തെടുത്ത് റൂബിയോ എന്ന പേരും നല്‍കി. ഇപ്പോള്‍ ഒലീവിയക്കൊപ്പം സുഖമായി ജീവിക്കുകയാണ്
റൂബിയോ.

(റൂബിയോ ഹോട്ടലിനു മുമ്പില്‍ കാത്തു നില്‍ക്കുന്നു)





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :