അഭിറാം മനോഹർ|
Last Modified വെള്ളി, 28 ഫെബ്രുവരി 2020 (12:43 IST)
വടക്ക് പടിഞ്ഞാറന്‍ സിറിയയില്‍ ഇഡ്‌ലിബ് പ്രവിശ്യയില്‍ സർക്കാരും വിമതരും തമ്മിൽ തുടരുന്ന ഏറ്റുമുട്ടലിൽ സിറിയൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 33 തുർക്കി സൈനികർ കൊല്ലപ്പെട്ടു. അക്രമണത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. തുർക്കിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ ആരോപണത്തിൽ
സിറിയ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
സഖ്യകക്ഷിയായ റഷ്യയുടെ പിൻബലത്തിലാണ് ബാഷർ അൽ അസദിന്റെ നേതൃത്വത്തിലുള്ള സിറിയൻ സൈന്യം തുർക്കിയുടെ പിന്തുണയുള്ളക്ക് വിമതർക്കെതിരെ ശക്തമായ അക്രമണം നടത്തുന്നത്. ഈ മാസം ആദ്യം ഇഡ്‌ലിബിൽ സിറിയൻ സൈന്യം നടത്തിയ ആക്രമണത്തിൽ 13 തുർക്കിസൈനികർ മരണപ്പെട്ടിരുന്നു. ഇതോടെ സിറിയക്ക് മുന്നറിയിപ്പുമായി തുർക്കി രംഗത്ത് വന്നിരുന്നു.