ഇസ്രയേൽ-ഈജിപ്‌ത് പ്രകൃതിവാതക പൈപ്പ് ലൈൻ സ്ഫോടനത്തിൽ തകർത്തു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 ഫെബ്രുവരി 2020 (13:32 IST)
ഇസ്രയേലിനും ഈജിപ്തിനും ഇടയിലുള്ള പ്രകൃതിവാതക പൈപ്പ് ലൈനിൽ സ്ഫോടനം. ഈജിപ്തിലെ സീനായി ഉപദ്വീപിന്റെ വടക്കുഭാഗത്തെ പ്രകൃതിവാതക പൈപ്പ് ലൈനിലാണ് ഞായറാഴ്ച്ച സ്ഫോടനമുണ്ടായത്.വാതക പൈപ്പ് ലൈനിൽ സ്ഫോടനമുണ്ടായതിന് പിന്നിൽ ഭീകരവാദികളാണെന്ന് സംശയിക്കുന്നതായി ഈജിപ്‌ത് അധികൃതർ വ്യക്തമാക്കി.

പ്രകൃതി വാതക പൈപ്പ് ലൈനു നേര്‍ക്ക് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവിൽ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ബിര്‍ അല്‍ അബ്ദ് നഗരത്തിലൂടെ കടന്നുപോകുന്ന പ്രകൃതിവാതക പൈപ്പ് ലൈന് താഴെ മുഖംമൂടി ധരിച്ച ആറോളം ഭീകരവാദികള്‍ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. വടക്കൻ സിനായിയിലെ എൽ ആരിഷ് നഗരത്തിലേക്കുള്ള പ്രകൃതിവാതക പൈപ്പ് ലൈനിലാണ് സ്ഫോടനമുണ്ടായത്.

സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായോ ആരെങ്കിലും കൊല്ലപ്പെട്ടതായോ ഇതുവരെയും റിപ്പോർട്ടുകളില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :