തുമ്പി ഏബ്രഹാം|
Last Modified വെള്ളി, 20 ഡിസംബര്‍ 2019 (08:38 IST)
മുന്‍ പാക് പ്രസിഡന്റ് പറവേസ് മുഷറഫിന് പാക്കിസ്ഥാന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാൽ തൂക്കിലേറ്റുന്നതിന് മുമ്പ് മുഷറഫ് മരിച്ചാല്‍ മൃതദേഹം വലിച്ചിഴച്ച് തെരുവില്‍ കെട്ടിത്തൂക്കണമെന്നാണ് കോടതി ഉത്തരവ്. മാത്രമല്ല മൃതദേഹം ഇസ്‌ലാമാബാദിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ കൊണ്ടുവന്ന് മൂന്നു ദിവസം കെട്ടിത്തൂക്കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.
76 കാരനായ മുഷറഫിന് മൂന്നംഗ ബെഞ്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് വധശിക്ഷ വിധിച്ചത്. വധശിക്ഷ വിധിച്ച ബെഞ്ചിന്റെ തലവന്‍ പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹ്മദ് സേത്ത് എഴുതിയ 167 പേജുള്ള വിധിന്യായത്തിലാണ് ഇക്കാര്യങ്ങളും ഉള്ളത്. മുഷറഫിന്റെ മൃതദേഹം ഡി തെരുവില്‍ കെട്ടിത്തൂക്കണമെന്നാണ് നിര്‍ദേശം.
അതേസമയം രോഗബാധിതനായ മുഷറഫ് ദുബായില്‍ ചികിത്സയിലാണ്. വിചാരണയെ മുന്‍ സൈനിക മേധാവി കൂടിയായ അദ്ദേഹം ചോദ്യം ചെയ്തു മണിക്കൂറുകള്‍ക്കു ശേഷമാണ് വിശദമായ വിധിപ്രഖ്യാപനം വന്നത്.