ബിബിസി ചാനലിനെ ചൈന നിരോധിച്ചു

ശ്രീനു എസ്| Last Modified വെള്ളി, 12 ഫെബ്രുവരി 2021 (08:59 IST)
ബിബിസി ചാനലിനെ ചൈന നിരോധിച്ചു. നിര്‍ദേശങ്ങള്‍ ചാനല്‍ ലംഘിച്ചുവെന്നാണ് ചൈന പറയുന്നത്. വാര്‍ത്തകള്‍ സത്യസന്ധമായിരിക്കണമെന്നും ചൈനയുടെ താല്‍പര്യങ്ങളെ മാനിക്കുന്നതാകണമെന്നുമായിരുന്നു നിര്‍ദേശങ്ങള്‍. ചൈനീസ് ബ്രോഡ്കാസ്റ്റിങ് റെഗുലേറ്ററാണ് കഴിഞ്ഞ ദിവസം തീരുമാനം അറിയിച്ചത്. നേരത്തേ ചൈനീസ് ബ്രോക്കാസ്റ്റ് സിജിടിഎന്‍ ന്റെ ലൈസന്‍സ് ബ്രിട്ടന്‍ അസാധുവാക്കിയിരുന്നു.

ചൈനീസ് ടെലകോം ഗ്രൂപ്പായ ഹുവായിയുടെ 5ജി നെറ്റുവര്‍ക്ക് ബ്രിട്ടണ്‍ ചാരപ്പപ്രവര്‍ത്തികളെ ഭയന്ന് നിരോധിച്ചിരുന്നു. സംഭവം ഇരുരാജ്യങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. ബിബിസി ലോകത്തിലെ ഏറ്റവും വിശ്വസ്തമായ വാര്‍ത്തചാനലാണെന്നും പേടിയും പക്ഷഭേദവും ഇല്ലാതെ സത്യസന്ധമായുമാണ് പ്രവര്‍ത്തിക്കുന്നതെന്നും ബിബിസി വക്താവ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :