സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 20 ഒക്‌ടോബര്‍ 2024 (20:11 IST)
ഷാര്‍ലെറ്റ് എന്ന ഒന്‍പതു വയസ്സുകാരിയാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരി. 500 ബില്യണ്‍ ഡോളറാണ് ബ്രിട്ടീഷ് രാജടുംബത്തിലെ ഈ ഇളമുറക്കാരിയുടെ ആസ്തി. ബ്രിട്ടീഷ് രാജസിംഹാസനത്തിന്റെ അവകാശികളില്‍ മൂന്നാം സ്ഥാനക്കാരിയാണ് ഡയാന രാജകുമാരിയുടെ കൊച്ചുമകളും ഇവരുടെ മൂത്ത പുത്രന്‍ വില്യമിന്റെ മകളുമായ ഷാര്‍ലെറ്റ് രാജകുമാരി. മുത്തശ്ശി ഡയാനയെ പോലെയാണെന്നും മുതുമുത്തശ്ശി എലിസബത്തിനെ പോലെയാണെന്നും ബ്രിട്ടീഷ് ജനത ഷാര്‍ലറ്റിനെ പറ്റി പറയുന്നുണ്ട്.
എലിസബത്ത് രാജ്ഞിയോടും ഡയാന രാജുമാരിയോടുമുള്ള ആദര സൂചകമായി ഷാര്‍ലറ്റ് എലിസബത്ത് ഡയാന എന്നാണ് വില്യമും കേറ്റും മകള്‍ക്ക് പേരിട്ടിരിക്കുന്നത്. ചില്‍ഡന്‍സ് ഫാഷണ്‍ ഐക്കണായിട്ടാണ് ഷാര്‍ലറ്റ് അറിയപ്പെടുന്നത്. ഷാര്‍ലറ്റിന്റെ മൂത്ത സഹോദരനായ ജോര്‍ജാണ് രണ്ടാം സ്ഥാനത്ത്. 360 ബില്യണ്‍ ഡോളറാണ് ജോര്‍ജിന്റെ ആസ്തി.