പ്രണയിപ്പിക്കാന്‍ ആഭിചാര കര്‍മ്മം: മന്ത്രവാദിനി അറസ്റ്റില്‍

ദുബായ്| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (14:55 IST)
ദുബായില്‍ മന്ത്രവാദത്തിലൂടെ ഇഷ്ടപ്പെട്ട പുരുഷനെയോ സ്ത്രീയെയോ വിവാഹം കഴിയ്ക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെട്ടിരുന്ന മന്ത്രവാദിനി പൊലീസ് പിടിയില്‍. മന്ത്രവാദം നടത്തിയെന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ദുബായില്‍ മന്ത്രവാദം നിയമവിരുദ്ധമാണ്.

പൊലീസ് നടത്തിയ ആസൂത്രിതമായ നീക്കത്തിലാണ് മന്ത്രവാദിനി പിടിയിലാകുന്നത് അറസ്റ്റ് ചെയ്ത പൊലീസുകാരെ ജിന്നിനെ ഉപയോഗിച്ച് ഉപദ്രവിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.മൂവായിരും മുതല്‍ അയ്യായിരം രൂപവരെയായിരുന്നു ഇവരുടെ ഫീസ്.

പ്രണയിക്കുന്ന വ്യക്തിയെ സ്വന്തമാക്കാനും, ഇഷ്ടം തോന്നുന്നയാള്‍ തിരികെ പ്രണയം തോന്നാനും ദമ്പതിമാര്‍ക്കിടയില്‍ സ്‌നേഹം കൂട്ടുന്നതിനുമൊക്കെയായിരുന്നു ആഭിചാര കര്‍മ്മങ്ങള്‍. പാരമ്പര്യമായി ആഭിചാര കര്‍മ്മം നടത്തിവരുന്ന ഇവര്‍ ദുബായിലെ സ്വന്തം വീട്ടിലാണ് ഇവര്‍ കര്‍മ്മങ്ങള്‍ നടത്തിയിരുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :