ബൈഡന്‍ ജയിച്ചാല്‍ അത് ചൈനയുടെയും ഞാന്‍ ജയിച്ചാല്‍ അത് അമേരിക്കയുടെയും വിജയം: ട്രംപ്

ശ്രീനു എസ്| Last Updated: വെള്ളി, 16 ഒക്‌ടോബര്‍ 2020 (10:37 IST)
തന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ജയിച്ചാല്‍ അത് ചൈനയുടെയും താന്‍ ജയിച്ചാല്‍ അത് അമേരിക്കയുടെയും വിജയമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൂടാതെ അമേരിക്കയുടെ തെരെഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും അയോഗ്യനായ സ്ഥാനാര്‍ത്ഥിയാണ് ബൈഡനെന്നും ട്രംപ് പറഞ്ഞു.

ബൈഡനോട് പരാജയപ്പെടുന്നതിനെ കുറിച്ച് താന്‍ ചിന്തിച്ചിട്ടുപോലുമില്ല. ഇത്തരം മോശം വ്യക്തിയോട് പരാജയപ്പെടുന്നത് തനിക്ക് സങ്കല്‍പിക്കാന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :