ഏഷ്യാകപ്പ് വേദിയെ പറ്റിയുള്ള ചർച്ചകൾ തുടരവെ പാകിസ്ഥാനിലെ ക്വറ്റ സ്റ്റേഡിയത്തിന് സമീപം സ്ഫോടനം

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 ഫെബ്രുവരി 2023 (17:07 IST)
ഏഷ്യാകപ്പ് പരമ്പരയ്ക്കുള്ള വേദി പാകിസ്ഥാനിൽ നിന്നും മാറ്റുന്നതിനെതിരെ പാക് മുൻ താരങ്ങളും പാക് ബോർഡും പ്രതിഷേധം അറിയിച്ചതിന് പിന്നാലെ പാകിസ്ഥാനിലെ ക്വറ്റ സ്റ്റേഡിയത്തിന് സമീപം സ്ഫോടനം. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്വയിൽ നടന്ന സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം തെഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ(ടിടിപി) ഏറ്റെടുത്തു.


പാകിസ്ഥാൻ നായകനായ ബാബർ അസം, മുൻ താരമായ ഷാഹിദ് അഫ്രീദി എന്നിവരെല്ലാം പങ്കെടുക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗിലെ എക്സിബിഷൻ മത്സരം ക്വറ്റയിൽ നടക്കാനിരിക്കെയാണ് സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ക്വറ്റയിൽ നടത്താനിരുന്ന മത്സരം മാറ്റിവെച്ചു.താരങ്ങൾക്കാർക്കും തന്നെ പരിക്കുകളില്ല.

കുറച്ച് നാളുകൾക്ക് മുൻപ് പാകിസ്ഥാനിലെ പെഷവാറിലെ പള്ളിയിൽ നടന്ന ബോംബ് സ്ഫോടനത്തിൽ 101 പേർ മരണപ്പെടുകയും 200ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :