ഫേസ്ബുക്ക് പ്രണയം: 41കാരി യുഎസ് വനിത 25കാരനായ ഇന്ത്യക്കാരന്റെ ഭാര്യയായി!

ഛണ്ഡീഗഡ്| WEBDUNIA|
PRO
PRO
പ്രണയ സാഫല്യത്തിനായി പലതും ത്യജിക്കേണ്ടിവന്നേക്കാം. പല പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടിവന്നേക്കാം. അവയെല്ലാം തരണം ചെയ്ത് മുന്നോട്ടുപോകുന്നവരാണ് വിജയത്തിലെത്തുന്നത്. സ്വദേശിയ്ക്കൊപ്പം ജീവിക്കാന്‍ യുഎസ് വനിത എത്തിയത് തന്റെ സുഖസൌകര്യങ്ങളെല്ലാം ത്യജിച്ചാണ്.

41കാരിയായ യുഎസ് വനിത പെരലാണ് 25കാരനായ മുകേഷ് റോറെ വിവാഹം ചെയ്ത് ഇന്ത്യയുടെ മരുമകളായത്. ഫേസ്ബുക്ക് പരിചയമാണ് പ്രണയമായി വളര്‍ന്നതും വിവാഹത്തില്‍ കലാശിച്ചതും. 2013 ഫെബ്രുവരിയിലാണ് മുകേഷും അഡ്രിയാനയും ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. നവംബറില്‍ ഇരുവരും വിവാഹിതരായി.

കാലിഫോര്‍ണിയയിലെ ഒരു ക്ലിനിക്കില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവരുകയായിരുന്നു അഡ്രിയാന. ആദ്യവിവാഹത്തില്‍ ഒരു മകളുണ്ട് ഇവര്‍ക്ക്.

“മുകേഷിന്റെ വീട്ടില്‍ സൌകര്യങ്ങള്‍ കുറവാണ്. പക്ഷേ മുകേഷിനോടുള്ള സ്നേഹത്തിനു മുന്നില്‍ അതൊന്നും പ്രശ്നമായി തോന്നുന്നില്ല, വീട്ടിലെ സാഹചര്യങ്ങളുമായി താന്‍ പൊരുത്തപ്പെട്ടു”- അഡ്രിയാന പറയുന്നു. തന്റെ അമ്മയേയും മകളേയും ചെറുമക്കളേയും കാണാനായി മുകേഷിനേയും കൂട്ടി യുഎസിലേക്ക് പുറപ്പെടാനുള്ള ശ്രമത്തിനാണ് അഡ്രിയാന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :