കെയ്‌റോ|
WEBDUNIA|
Last Modified ബുധന്‍, 17 ജൂലൈ 2013 (11:07 IST)
PRO
ഈജിപ്തിലുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പൊലീസും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഏഴുപേര്‍ കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച പ്രതിഷേധവുമായെത്തിയ നൂറുകണക്കിന് ആളുകള്‍ നൈല്‍നദിയിലെ 'ഒക്‌ടോബര്‍ ആറിന്റെ പാലം' ഉപരോധിച്ചു. ഇവരെ പിരിച്ചുവിടാന്‍ പൊലീസിന് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും വെടിവെപ്പും നടത്തേണ്ടി വന്നു. ഈ ആക്രമണങ്ങളിലാണ് ഏഴ് പേര്‍ കൊല്ലപ്പെട്ടത്
ഈജിപ്തില്‍ 400 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ പിന്തുണയ്ക്കുന്നവര്‍ ഇസ്‌ലാമിക കക്ഷിയായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടത്തുന്നത്. ജൂലായ് മൂന്നിലെ സൈനിക അട്ടിമറിയെത്തുടര്‍ന്ന് നടന്ന അക്രമസംഭവങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 92 ആയി.