രാമായണ പാരായണം - ഒന്നാം ദിവസം

WEBDUNIA| Last Updated: ചൊവ്വ, 16 ജൂലൈ 2024 (08:57 IST)

ശിവന്‍ കഥ പറയുന്ന

പങ്ക്തികന്ധരമുഖരാക്ഷസവീരന്മാരാല്‍
സന്തതം ഭാരേണ സന്തപ്തയാം ഭൂമിദേവി
ഗോരൂപംപൂണ്ടു ദേവതാപസഗണത്തോടും
സാരസാസനലോകം പ്രാപിച്ചു കരഞ്ഞേറ്റം 380
വേദനയെല്ലാം വിധാതാവിനോടറിയിച്ചാള്‍;
വേധാവും മൂഹൂര്‍ത്തമാത്രം വിചാരിച്ചശേഷം
'വേദനായകനായ നാഥനോടിവ ചെന്നു
വേദനംചെയ്കയെന്യേ മറ്റൊരു കഴിവില്ല.'
സാരസോത്ഭവനേവം ചിന്തിച്ചു ദേവന്മാരോ-
ടാരൂഢഖേദം നമ്മെക്കൂട്ടിക്കൊണ്ടങ്ങു പോയി
ക്ഷീരസാഗരതീരംപ്രാപിച്ചു ദേവമുനി-
മാരോടുകൂടി സ്തുതിച്ചീടിനാന്‍ ഭക്തിയോടെ.
ഭാവനയോടുംകൂടി പുരുഷസൂക്തംകൊണ്ടു
ദേവനെസ്സേവിച്ചിരുന്നീടിനാന്‍ വഴിപോലെ. 390
അന്നേരമൊരു പതിനായിരമാദിത്യന്മാ-
രൊന്നിച്ചു കിഴക്കുദിച്ചുയരുന്നതുപോലെ
പത്മസംഭവന്‍തനിക്കന്‍പൊടു കാണായ്‌വന്നു
പത്മലോചനനായ പത്മനാഭനെ മോദാല്‍.
മുക്തന്മാരായുളെളാരു സിദ്ധയോഗികളാലും
ദുര്‍ദ്ദര്‍ശമായ ഭഗവദ്രൂപം മനോഹരം
ചന്ദ്രികാമന്ദസ്മിതസുന്ദരാനനപൂര്‍ണ്ണ-
ചന്ദ്രമണ്ഡലമരവിന്ദലോചനം ദേവം
ഇന്ദ്രനീലാഭം പരമിന്ദിരാമനോഹര-
മന്ദിരവക്ഷസ്ഥലം വന്ദ്യമാനന്ദോദയം 400
വത്സലാഞ്ഞ്ഛനവത്സം പാദപങ്കജഭക്ത-
വത്സലം സമസ്തലോകോത്സവം സത്സേവിതം
മേരുസന്നിഭകിരീടോദ്യല്‍കുണ്ഡലമുക്താ-
ഹാരകേയൂരാംഗദകടകകടിസൂത്ര
വലയാംഗുലീയകാദ്യഖിലവിഭൂഷണ-
കലിതകളേബരം, കമലാമനോഹരം
കരുണാകരം കണ്ടു പരമാനന്ദംപൂണ്ടു
സരസീരുഹഭവന്‍ മധുരസ്ഫുടാക്ഷരം
സരസപദങ്ങളാല്‍ സ്തുതിച്ചുതുടങ്ങിനാന്‍ഃ
"പരമാനന്ദമൂര്‍ത്തേ! ഭഗവന്‍! ജയജയ. 410
മോക്ഷകാമികളായ സിദ്ധയോഗീന്ദ്രന്മാര്‍ക്കും
സാക്ഷാല്‍ കാണ്മതിന്നരുതാതൊരു പാദാംബുജം
നിത്യവും നമോസ്തു തേ സകലജഗല്‍പതേ!
നിത്യനിര്‍മ്മലമൂര്‍ത്തേ ! നിത്യവും നമോസ്തു തേ.
സത്യജ്ഞാനാനന്താനന്ദാമൃതാദ്വയമേകം
നിത്യവും നമോസ്തു തേ കരുണാജലനിധേ!
വിശ്വത്തെസ്സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടും
വിശ്വനായക! പോറ്റീ! നിത്യവും നമോസ്തു തേ.
സ്വാദ്ധ്യായതപോദാനയജ്ഞാദികര്‍മ്മങ്ങളാല്‍
സാദ്ധ്യമല്ലൊരുവനും കൈവല്യമൊരുനാളും. 420
മുക്തിയെസ്സിദ്ധിക്കേണമെങ്കിലോ ഭവല്‍പാദ-
ഭക്തികൊണ്ടൊഴിഞ്ഞു മറ്റൊന്നിനാലാവതില്ല.
നിന്തിരുവടിയുടെ ശ്രീപാദാംബുജദ്വന്ദ്വ-
മന്തികേ കാണായ്‌വന്നിതെനിക്കു ഭാഗ്യവശാല്‍.
സത്വചിത്തന്മാരായ താപസശ്രേഷ്ഠന്മാരാല്‍
നിത്യവും ഭക്ത്യാ ബുദ്ധ്യാ ധരിക്കപ്പെട്ടോരു നിന്‍-
പാദപങ്കജങ്ങളില്‍ ഭക്തി സംഭവിക്കണം
ചേതസി സദാകാലം ഭക്തവത്സലാ! പോറ്റീ!
സംസാരാമയപരിതപ്തമാനസന്മാരാം
പുംസാം ത്വത്ഭക്തിയൊഴിഞ്ഞില്ല ഭേഷജമേതും 430
മരണമോര്‍ത്തു മമ മനസി പരിതാപം
കരുണാമൃതനിധേ! പെരികെ വളരുന്നു.
മരണകാലേ തവ തരുണാരുണസമ-
ചരണസരസിജസ്മരണമുണ്ടാവാനായ്‌
തരിക വരം നാഥ! കരുണാകര! പോറ്റീ!
ശരണം ദേവ! രമാരമണ! ധരാപതേ!
പരമാനന്ദമൂര്‍ത്തേ! ഭഗവന്‍ ജയ ജയ!
പരമ! പരമാത്മന്‍! പരബ്രഹ്‌മാഖ്യ! ജയ.
പരചിന്മയ!പരാപര! പത്മാക്ഷ! ജയ
വരദ! നാരായണ! വൈകുണ്ഠ! ജയ ജയ." 440



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?
ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്
ക്ഷേത്രങ്ങളെ പ്രദക്ഷിണം വക്കുക എന്നത് ഹൈന്ദവ സംസ്‌കാരത്തിന്റെ വിശ്വാസത്തിന്റെ തന്നെ ...

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ
ഹൈന്ദവ സംസ്‌കാരത്തില്‍ നിലവിളക്കുകള്‍ക്കും ദീപങ്ങള്‍ക്കുമുള്ള പ്രാധാന്യം പ്രത്യേകം ...

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!
ഹിന്ദുക്കള്‍ ഏറ്റവും പുണ്യകരമായി ആരാധിച്ച് വരുന്ന ചെടികളില്‍ ഒന്നാണ് തുളസി. ഹിന്ദുക്കള്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്
ഭാരതിരാജ, ബാലാജി ശക്തിവേല്‍, രാജുമുരുഗന്‍, കൃഷ്ണകുമാര്‍ രാംകുമാര്‍, അക്ഷയ് സുന്ദര്‍, ...

Eid Wishes in Malayalam: ഈദ് ആശംസകള്‍ മലയാളത്തില്‍

Eid Wishes in Malayalam: ഈദ് ആശംസകള്‍ മലയാളത്തില്‍
പരസ്പരം ആശ്ലേഷിച്ചും ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും ഒന്നിച്ചിരുന്ന് വിരുന്ന് കഴിച്ചുമാണ് ...

Zakat Al Fitr: ഫിത്‌ര്‍ സകാത്ത് ആര്, ആര്‍ക്കൊക്കെ നല്‍‌കണം?

Zakat Al Fitr: ഫിത്‌ര്‍ സകാത്ത് ആര്, ആര്‍ക്കൊക്കെ നല്‍‌കണം?
ശവ്വാല്‍ മാസപ്പിറവിയോടെയാണ്‌ ഫിത്‌ര്‍ സകാത്ത് നിര്‍ബന്ധമാകുന്നതെങ്കിലും റമസാന്‍ ഒന്നാം ...

ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ആളുകള്‍ പലപ്പോഴും ...

ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ആളുകള്‍ പലപ്പോഴും വരുത്താറുളള മൂന്ന് തെറ്റുകള്‍!
ആളുകള്‍ ദേവീദേവന്മാരെ ആരാധിക്കാന്‍ ക്ഷേത്രത്തില്‍ പോകാറുണ്ട്. എന്നാല്‍ ആളുകള്‍ ...

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ ...

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം
പാപഗ്രഹങ്ങളായ രാഹുവും കേതുവും അവരുടെ നക്ഷത്രരാശികള്‍ മാറി. രാഹു ഇപ്പോള്‍ പൂര്‍വ്വ ...

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ ...

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല
ജ്യോതിഷത്തില്‍, നിങ്ങളുടെ പേരിന്റെ ആദ്യക്ഷരം നിങ്ങളുടെ വ്യക്തിത്വത്തെയും സാധ്യതയുള്ള ...