Mahanavami 2024: നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി,രാജ്യമെങ്ങും ആഘോഷം

അഭിറാം മനോഹർ| Last Updated: ശനി, 12 ഒക്‌ടോബര്‍ 2024 (08:31 IST)
ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്കുന്നത്. മഹിഷാസുരന്‍, ശുഭനിശുംഭന്മാര്, മുണ്ഡാസുരന്‍, ചണ്ഡാസുരന്, ധൂമ്രലോചനന്, രക്തബീജന്‍ എന്നീ അസുരന്മാരെ നിഗ്രഹ കഥകളുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷം നടത്തുന്നത്. അജ്ഞാനമെന്ന ഇരുട്ടില്‍ നിന്നും അകറ്റി അറിവിന്റെ പ്രകാശം നല്‍കുന്നു എന്നതാണ് നവരാത്രി ആഘോഷത്തിന്റെ സന്ദേശം.

കേരളത്തിലെ നവരാത്രിയാഘോഷത്തില്‍ പ്രാധാന്യമുള്ളത് അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ്. ഈ ദിവസങ്ങള്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയുമാണ് പൂജിക്കുന്നത്. ഇത്തവണ ഈ ദിവസങ്ങള്‍ ഒക്ടോബര്‍ 10,11,12 തീയതികളിലാണ്.

രാവണനെ കൊല്ലുന്നതിനുള്ള ശക്തി സംഭരിക്കുന്നതിനായി ശ്രീരാമന്‍ ഒമ്പത് നവരാത്രി ദിനങ്ങളില്‍ ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിക്കുകയും തുടര്‍ന്ന് പത്താം ദിവസം പൂര്‍ണ്ണ ശക്തിമാനായി രാവണനെ ജയിക്കാനുള്ള ശക്തി നേടിയെടുത്തുയെന്നുമാണ് വിശ്വാസം. ഈ ഓര്‍മയുടെ ഭാഗമായി വടക്കെ ഇന്ത്യയില്‍ രാവണ പ്രതിമ അഗ്‌നിക്കിരയാക്കുന്ന ചടങ്ങ് നടത്താറുണ്ട്. പ്രാദേശിക ഭേദങ്ങള്‍ക്കനുസരിച്ച് നവരാത്രി ആഘോഷത്തിന് വ്യത്യസ്ത ഭാവതലങ്ങളാണുള്ളത്. കേരളത്തില്‍ പൂജവെയ്പ്പ് വിദ്യാരംഭം എന്നിവയാണ് പ്രധാനം. തമിഴ്നാട്ടില്‍ ഇത് കൊലുവെയ്പ്പും കര്‍ണാടകയില്‍ ദസറയുമാണ്. ഉത്തരഭാരതത്തില്‍ രാമലീലയും ബംഗാളില്‍ ദുര്‍ഗ്ഗാപൂജയും അസമില്‍ കുമാരീ പൂജയുമായി ആഘോഷിക്കുന്നു. ഇങ്ങനെ രാജ്യമാകെ പല രീതിയിലാണ് നവരാത്രി ആഘോഷിക്കുന്നത്

കര്‍മ്മ മാര്‍ഗത്തില്‍ ദേവീപ്രീതി നേടുന്നതിനായാണ് മഹാനവമി നാളില്‍ ആയുധങ്ങള്‍ ദേവിയ്ക്കു മുന്നില്‍ പൂജയ്ക്കു വയ്ക്കുന്നത്. രാജ്യത്തെ മറ്റിടങ്ങളില്‍ ദേവീസങ്കല്‍പ്പത്തെ ശക്തിയായി ആരാധിക്കുമ്പോള്‍ കേരളത്തില്‍ സരസ്വതീഭാവത്തിനാണ് പ്രാധാന്യം. ക്ഷേത്രങ്ങളില്‍ ഇന്നത്തെ പ്രത്യേക പൂജകള്‍ക്ക് ശേഷം, വിജയദശമിദിനമായ നാളെ പൂജയ്ക്കായി വച്ച പുസ്തകങ്ങളും മറ്റും എടുക്കുന്നതോടെ നവരാത്രി ഉത്സവത്തിന് സമാപനമാകും.

ദുര്‍ഗാഷ്ടമി ദിനം മഹിഷാസുര നിഗ്രഹത്തിനായി ദുര്‍ഗയായി അവതരിച്ച ദിവസമാണ്. പ്രധാനമായും കൊല്‍ക്കത്തയിലാണ് ഈ ദിവസം ആഘോഷങ്ങള്‍ കൂടുതലായി നടക്കുന്നത്. ഈ നാളിലെ പ്രാര്‍ഥനകള്‍ ഭയങ്ങളും ദുഖങ്ങളും ആപത്തും അകറ്റുമെന്നാണ് വിശ്വാസം.മഹാനവമി ദിവസം മഹാലക്ഷി സങ്കല്‍പ്പത്തിലാണ് ആരാധിക്കുന്നത്. അന്നത്തെ ഭഗവതി പൂജ ഐശ്വര്യവും ദുഖമോചനവും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.വിജയദശമി ദിനം വിദ്യയ്ക്കും ഐശ്വര്യത്തിനും സര്‍വ വിജയത്തിനുമായി പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുന്നു. കേരളത്തില്‍ കുട്ടികളുടെ വിദ്യാരംഭം നടത്തുന്നതും ഇന്നേ ദിവസമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?
ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്
ക്ഷേത്രങ്ങളെ പ്രദക്ഷിണം വക്കുക എന്നത് ഹൈന്ദവ സംസ്‌കാരത്തിന്റെ വിശ്വാസത്തിന്റെ തന്നെ ...

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ
ഹൈന്ദവ സംസ്‌കാരത്തില്‍ നിലവിളക്കുകള്‍ക്കും ദീപങ്ങള്‍ക്കുമുള്ള പ്രാധാന്യം പ്രത്യേകം ...

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!
ഹിന്ദുക്കള്‍ ഏറ്റവും പുണ്യകരമായി ആരാധിച്ച് വരുന്ന ചെടികളില്‍ ഒന്നാണ് തുളസി. ഹിന്ദുക്കള്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്
ഭാരതിരാജ, ബാലാജി ശക്തിവേല്‍, രാജുമുരുഗന്‍, കൃഷ്ണകുമാര്‍ രാംകുമാര്‍, അക്ഷയ് സുന്ദര്‍, ...

Eid Wishes in Malayalam: ഈദ് ആശംസകള്‍ മലയാളത്തില്‍

Eid Wishes in Malayalam: ഈദ് ആശംസകള്‍ മലയാളത്തില്‍
പരസ്പരം ആശ്ലേഷിച്ചും ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും ഒന്നിച്ചിരുന്ന് വിരുന്ന് കഴിച്ചുമാണ് ...

Zakat Al Fitr: ഫിത്‌ര്‍ സകാത്ത് ആര്, ആര്‍ക്കൊക്കെ നല്‍‌കണം?

Zakat Al Fitr: ഫിത്‌ര്‍ സകാത്ത് ആര്, ആര്‍ക്കൊക്കെ നല്‍‌കണം?
ശവ്വാല്‍ മാസപ്പിറവിയോടെയാണ്‌ ഫിത്‌ര്‍ സകാത്ത് നിര്‍ബന്ധമാകുന്നതെങ്കിലും റമസാന്‍ ഒന്നാം ...

ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ആളുകള്‍ പലപ്പോഴും ...

ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ആളുകള്‍ പലപ്പോഴും വരുത്താറുളള മൂന്ന് തെറ്റുകള്‍!
ആളുകള്‍ ദേവീദേവന്മാരെ ആരാധിക്കാന്‍ ക്ഷേത്രത്തില്‍ പോകാറുണ്ട്. എന്നാല്‍ ആളുകള്‍ ...

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ ...

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം
പാപഗ്രഹങ്ങളായ രാഹുവും കേതുവും അവരുടെ നക്ഷത്രരാശികള്‍ മാറി. രാഹു ഇപ്പോള്‍ പൂര്‍വ്വ ...

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ ...

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല
ജ്യോതിഷത്തില്‍, നിങ്ങളുടെ പേരിന്റെ ആദ്യക്ഷരം നിങ്ങളുടെ വ്യക്തിത്വത്തെയും സാധ്യതയുള്ള ...