സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 11 ഏപ്രില്‍ 2023 (13:08 IST)
മൂന്ന് പ്രധാന രോഗലക്ഷണങ്ങള്‍ പാര്‍ക്കിന്‍സണ്‍സിനുണ്ട്. ഇത് ആദ്യമായി കണ്ടുപിടിച്ചത് ജാമു പാര്‍ക്കിന്‍സണ്‍ ആണ്. അതിനാലാണ് ഈ പേരിലറിയപ്പെടുന്നത്. ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്.
(1) വിറയല്‍
(2) പേശികളുടെ മുറുക്കം
(3)ചലനശേഷിക്കുറവ്
ചില കാര്യങ്ങള്‍ ചെയ്തുതുടങ്ങാനുള്ള പ്രയാസമാണ് ചലനശേഷിക്കുറവ്‌കൊണ്ട് അര്‍ത്ഥമാക്കുന്നത്. ശരീരഭാഗത്തിന് ചലനങ്ങള്‍ ചെയ്തു തുടങ്ങാനുള്ള പ്രയാസം. ഉദാഹരണത്തിന് നടക്കുന്‌പോള്‍ ആദ്യമായി കാല് എടുത്തുവയ്ക്കാന്‍ കുറെ താമസംവരും. നടന്നു തുടങ്ങിയാല്‍ പിന്നെ സാധാരണ നടക്കുന്നതുപോലെ നടക്കാന്‍ കഴിയും. അസുഖം മൂര്‍ഛിക്കുന്‌പോള്‍ നടത്ത ബുദ്ധിമുട്ടാവും.
വിറയല്‍ ആണ് ഈ അസുഖത്തിന്റെ പ്രധാനലക്ഷണം. കൂടാതെ, പേശികളുടെ ചലനക്കുറവ്, മന്ദഗതിയിലുള്ള പ്രവൃത്തികള്‍, കൂടുതലാകുന്ന വീഴ്ചകള്‍, നേര്‍ത്തുപോകുന്ന സംസാരം, ഉമിനീരൊലിപ്പ്, മറവി, വിഷാദം, മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
പൂര്‍ണമായും ചികിത്സിച്ച് ഭേദപ്പെടുത്താവുന്ന രോഗങ്ങളുടെ കൂട്ടത്തില്‍ പാര്‍ക്കിന്‍സണ്‍ രോഗത്തെ ഉള്‍പ്പെടുത്താന്‍ കഴിയില്ല.
മരുന്നു മാത്രമല്ല അതിനൊപ്പം തൈലം, ഘൃതം ഇവ ഉപയോഗിച്ചുള്ള സ്‌നേഹനം, സ്വേദനം ഇവ വേദന, വിറയല്‍ ഇവയ്ക്ക് ഗുണം ചെയ്യും. കൂടാതെ, പ്രത്യേക വ്യായാമ മുറകളും ഭക്ഷണശീലവും ഈ രോഗത്തിന്റെ ചികിത്സയുടെ ഭാഗമാണ്.