Last Modified തിങ്കള്‍, 17 ജൂണ്‍ 2019 (17:13 IST)
കക്ഷങ്ങളിൽ വിയർപ്പ് അടിഞ്ഞുകൂടി ഇരുണ്ട നിറം രൂപപ്പെടുന്നത്. സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. ഈ ഇരുണ്ട് നിറം പുറത്തുകാണും എന്നതിനാലാണ് പലരും ഓഫ്‌ഷോൾഡർ, സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ധരിക്കാൻ മടിക്കുന്നത്. സ്ത്രീകളുടെ അത്വിശ്വസത്തെ പോലും ബാധിക്കുന്ന കാര്യമാണിത്. എന്നാൽ കക്ഷങ്ങളിലെ കറുപ്പകറ്റാൻ വീട്ടിൽ തന്നെ വിദ്യകൾ ഉണ്ട്.
കക്ഷകങ്ങളിലെ ഇരുണ്ട നിറം അകറ്റാൻ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നമ്മുടെ അടുക്കളകളിൽ എപ്പോഴും ഉണ്ടാകുന്ന ഉരുൾക്കിഴങ്ങ്. ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് 15 മിനിറ്റ് കക്ഷത്തിൽ പുരട്ടിയ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. വലിയ വില നൽകി ചെയ്യുന്ന ബ്യൂട്ടി ട്രീറ്റ്‌മെന്റായ ബ്ലീച്ചിന്റെ ഗുണം ഇത് നൽകും. യാതൊരുവിധ പാർശ്വഫലങ്ങൾ ഉണ്ടാവുകയുമില്ല.
കറ്റാർവാഴ ജെല്ലിനും കക്ഷങ്ങളിലെ ഇരുണ്ട നിറം അകറ്റാൻ കഴിവുണ്ട്. ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ കക്ഷങ്ങളിൽ പുരട്ടി 15 മിനിറ്റുകൾക്ക് ശേഷം കഴുകിക്കളയാം. മിക്ക വീടുകളിലും ആപ്പിൾ സിഡർ വിനിഗർ ഉണ്ടാകും. ഒരു ടീസ്പൂൺ ആപ്പിൾ സിഡർ വിനിഗറിലേക്ക് അത്ര തന്നെ വെള്ളവും ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് കക്ഷങ്ങളിൽ തേച്ചുപിടിപ്പിച്ച് അൽപനേരം കഴിഞ്ഞ് കഴുകിക്കളയുന്നതും കക്ഷങ്ങളിലെ കറുപ്പകറ്റാൻ സഹായിക്കും.