നിഹാരിക കെ എസ്|
Last Modified വ്യാഴം, 21 നവംബര്‍ 2024 (08:55 IST)
വയറ്റിൽ ഗ്യാസ് നിറഞ്ഞാൽ വയറ് നല്ലപോലെ വേദനിക്കാൻ തുടങ്ങും. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ (gas, acidity) പ്രായഭേദമില്ലാതെ പലരേയും അലട്ടുന്ന ഒന്നാണ്. അമിതമായി ഭക്ഷണം കഴിക്കുകയോ അസമയത്ത് ഭക്ഷണം കഴിക്കുകയോ സമയാസമയത്ത് കഴിക്കാതിരിക്കുകയോ ചെയ്യുന്നതൊക്കെ അസിഡിറ്റിക്ക് കാരണമാകും. വയറുവേദനയെ കൂടാതെ, നെഞ്ചെരിച്ചിൽ, നെഞ്ച് വേദന എന്നിവയെല്ലാം അനുഭവപ്പെടാൻ തുടങ്ങും. ഗ്യാസ് വന്നാൽ പെട്ടന്ന് മാറാൻ ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം.
* വയറ്റിൽ ഗ്യാസ് നിറഞ്ഞാൽ അതിനെ പുറത്ത് കളയാൻ നമ്മളുടെ ശരീരം നല്ലപോലെ അനങ്ങേണ്ടത് അനിവാര്യമാണ്. ശരീരം ഇളകുന്ന രീതിയിൽ എക്‌സസൈസ് ചെയ്യുക.
* ഗ്യാസ് നിറയുമ്പോൾ എവിടെയാണ് ഗ്യാസ് മൂലം വേദന അനുഭവപ്പെടുന്നത് അവിടെ എണ്ണ പുരട്ടി പതിയെ മസാജ് ചെയ്ത് കൊടുക്കുക.
* യോഗ ചെയ്യുന്നതും ഗ്യാസ് ഇല്ലാതെക്കും.
* നല്ലപോലെ വെള്ളം കുടിക്കുന്നത് നല്ലതാണ്.
* ഇഞ്ചി ചായ എന്നിവ കുടിക്കുന്നതിലൂടെ, വേഗത്തിൽ വയറ്റിൽ നിന്നും ഗ്യാസ് ഇല്ലാതാക്കാൻ സഹായിക്കും.
* പെരുഞ്ചീരകം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക.
* മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
* മഞ്ഞൾ ഇട്ട് വെള്ളം കുടിക്കുക.