കേരള നടനം ഇന്ത്യയ്ക്കും പുറത്തുമുള്ള കലാസ്വാദകര്‍ക്ക് കാണിച്ചു കൊടുത്തത് ഇന്ത്യന്‍ നൃത്തകലയുടെ മാനവിക മുഖമാണ് , സാര്‍വലൗകിക ഭാഷയാണ്.
ഹൈന്ദവ പുരാണേതിഹാസങ്ങള്‍ മാത്രമല്ല, മനുഷ്യനെക്കുറിക്കുന്ന, സമൂഹത്തെ കുറിക്കുന്ന ഏതു വിഷയവും ഇന്ത്യന്‍ നൃത്തകലയ്ക്ക് വഴങ്ങും എന്ന് ആദ്യമായി തെളിയിച്ചത് , ലോകത്തിനു ആദ്യമായി കാണിച്ചു കൊടുത്തത് ഗുരു ഗോപിനാഥും അദ്ദേഹമുണ്ടാക്കിയ കേരള നടനവുമാണ്.
നവകേരളം, ഗാന്ധിസൂക്തം, ചണ്ഡാലഭിക്ഷുകി, ചീതയും തമ്പുരാട്ടിയും, സിസ്റ്റര്‍ നിവേദിത എന്നിവ ആധുനികമായ സാമ ം ൂഹിക പ്രമേയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ''ശ്രീയേശുനാഥ വിജയം'' ബാലെ, ''ദിവ്യനാദം, മഗ്ദലനമറിയം എന്നിവയില്‍ ക്രിസ്തീയ പ്രമേയങ്ങളാണ് നൃത്തരൂപത്തിലാക്കിയത്.
ഈ പരീക്ഷണങ്ങളിലൂടെ ഭാരതീയ നൃത്തകലയുടെ, മുദ്രകളുടെ അനന്തസാദ്ധ്യതകളെ ഗുരു ഗോപിനാഥ് തുറന്നു കാട്ടി.
(തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവില്‍, ഗുരു ഗോപിനാഥ് സ്ഥാപിച്ച വിശ്വ കലാ കേന്ദ്രത്തിന്‍റെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും, ഗുരു ഗോപിനാഥിന്‍റെ ഇളയ മകളുമാണ് വിനോദിനി )