യുവജനോത്സവത്തിലേത് കേരളനടനമല്ല

വിനോദിനി ശശിമോഹന്‍

Guru Gopinath as Dasaratha
WDWD
സര്‍ഗ്ഗാത്മകം - ശാസ്ത്രീയം

കേരള നടനം ഒരര്‍ത്ഥത്തില്‍ സര്‍ഗ്ഗാത്മക നൃത്തമാണ്. ഗുരു ഗോപിനാഥിന്‍റെയും തങ്കമണി ഗോപിനാഥിന്‍റെയും സര്‍ഗ്ഗപ്രതിഭയാണ്. കഥകളി നടനത്തെ കേരള നടനമാക്കി വളര്‍ത്തിയത്. എന്നാല്‍ ശാസ്ത്രീയമായ ഒരേയൊരു സര്‍ഗ്ഗാത്മക നൃത്തം കേരള നടനം മാത്രമായിരിക്കും.

ഗുരു ഗോപിനാഥും തങ്കമണിയും ഉണ്ടാക്കിയെടുത്ത നൃത്തരൂപമാണെങ്കിലും അത് അവരോടുകൂടി അവസാനിക്കാതെ പോയത് ഇന്ത്യന്‍ നൃത്തകലയുടെ ക്ളാസ്സിക്കല്‍ പാരമ്പര്യത്തില്‍ അത് ഉറച്ചു നില്‍ക്കുന്നു എന്നതു കൊണ്ടാണ്.


കേരള നടനം ശരിക്കു പഠിക്കാത്തവരും അതെന്തെന്ന് അറിയാത്തവരുമായ ഒരു കൂട്ടം നൃത്താധ്യാപകരാണ് കേരള നടനത്തെ തിരുവാതിരകളിയും തുമ്പിതുള്ളലും ഓട്ടന്‍ തുള്ളലും എല്ലാം ചേര്‍ത്ത് അവിയല്‍ പരുവമാക്കി യുവജനോത്സവ വേദികളില്‍ അവതരിപ്പിക്കുന്നത്. കാര്യമറിയാതെ സര്‍ക്കാരും ഇതിന് കൂട്ടുനില്‍ക്കുന്നു.

യുവജനോത്സവങ്ങളില്‍ ഇന്നു കാണുന്ന കേരള നടനത്തിന്‍റെ വേഷം പോലും ഗുരു ഗോപിനാഥ് ഉണ്ടാക്കിയതല്ല. അങ്ങനെയൊരു വേഷം കേരള നടനത്തിനില്ല. ഇപ്പോഴത്തെ വേഷം മോഹിനിയാട്ടത്തിന്‍റെ വികൃതമായ അനുകരണമാണു താനും.

കേരള നടനം ആവിഷ്കരിച്ചത് ഗുരു ഗോപിനാഥാണെങ്കിലും അദ്ദേഹം സംവിധാനം ചെയ്ത ഒരിനം പോലും യുവജനോത്സവ വേദികളില്‍ മിക്കപ്പോഴും കാണാറില്ല. പലപ്പോഴും മാന്വലിലെ തെറ്റ് ഉള്‍ക്കൊള്ളാന്‍ തയാറാവാത്തതു മൂലം ഗുരുഗോപിനാഥിന്‍റെ ഇനങ്ങള്‍ക്ക് അവതരണാനുമതി കിട്ടാതെ പോകുന്നു.

യുവജനോത്സവ വേഷം കെട്ടി ചെയ്താല്‍ ഗുരുഗോപിനാഥ് ഉദ്ദേശിച്ച ''ഏതു സാധാരണക്കാരനും മനസ്സിലാവുക'' എന്ന ദൗത്യം നിര്‍വഹിക്കപ്പെടാതെ പോവും. ഏതു കഥാപാത്രമാണോ അവതരിപ്പിക്കുന്നത് അതിനു ചേരുന്ന വേഷം എന്നതായിരുന്നു ഗുരു ഗോപിനാഥിന്‍റെ ശൈലി ; കേരള നടനത്തിന്‍റേയും.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :