ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍: ത്രസിപ്പിക്കുന്ന വിജയവുമായി റയല്‍ മാഡ്രിഡ്

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം

മാഡ്രിഡ്| സജിത്ത്| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (10:29 IST)
ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം. പോളിഷ് ക്ലബ്ബായ ലെഗിയക്കെതിരെയായിരുന്നു 5-1ന് റയലിന്റെ വിജയം. ഡാനിലോ നല്‍കിയ പാസില്‍ നിന്ന് ഗാരത് ബെയ്‌ലാണ് മത്സരത്തിന്റെ പതിനാറാം മിനിറ്റില്‍ റയലിന്‍റെ ആദ്യ ഗോള്‍ നേടിയത്.
തുടര്‍ന്ന് മൂന്ന് മിനുറ്റുകള്‍ക്ക് ശേഷം ബെന്‍സേമ എടുത്ത് ഷോട്ട് ലെഗിയന്‍ താരം തോമാസ് ജൊഡലോവിക്കിന്റെ കാലില്‍ തട്ടി ഗോളായതോടെ റയല്‍ 2-0 ത്തിന് മുന്നിലെത്തുകയും ചെയ്തു.

എന്നാല്‍ രണ്ട് ഗോള്‍ വീണതിന് ശേഷം ഉണര്‍ന്ന് കളിച്ച 21 ആം മിനിറ്റില്‍ തിരിച്ചടിച്ചു. ഡാനിലോ ലെഗിയന്‍ താരം റാഡോവിക്കിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് മത്സരത്തിലെ ഏക ഗോള്‍ അവര്‍ നേടിയത്. ശക്തമായ മുന്നേറ്റങ്ങള്‍ തുടര്‍ന്ന റയല്‍ 37 ആം മിനിറ്റില്‍ മാര്‍ക്കോ അസെന്‍സിയയിലൂടെയും 68 ആം മിനിറ്റില്‍ ലൂക്കാസിലൂടേയും 84 ആം മിനിറ്റില്‍ അല്‍വാരോയിലൂടേയും റയല്‍ ഗോള്‍ വേട്ട തുടരുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :