കൊച്ചി|
jibin|
Last Modified ഞായര്‍, 29 നവംബര്‍ 2015 (12:42 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പുറത്തേക്കുള്ള പച്ചക്കൊടി ലഭിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മുഖം രക്ഷിക്കാന്‍
അവസാന ഹോം മാച്ചിനിറങ്ങുന്നു. വൈകുന്നേരം ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ എഫ്.സി ഗോവയാണ് എതിരാളികള്‍. മത്സരം കാണാന്‍ ടീം ഉടമ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എത്തുമെന്നതാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ഏക ആശ്വാസം.
സെമിയുടെ പടിവാതില്‍ക്കലാണ് ഗോവ. ഇന്ന് ജയിച്ചാല്‍ 22 പോയന്‍റുമായി അതുറപ്പിക്കാം. സെമി പ്രവേശം അരക്കിട്ടുറപ്പിക്കാന്‍ ഗോവക്ക് ഇന്നത്തെ വിജയം അനിവാര്യമാണ്. അവസാന മത്സരത്തില്‍ ഡല്‍ഹിയുമായി സമനില നേടിയാലും പിന്നെ പ്രശ്നമുണ്ടാകില്ല.
12 കളികളില്‍നിന്ന് മൂന്ന് ജയം, മൂന്ന് സമനില, ആറ് തോല്‍വി സ്വന്തമാക്കിയ ബ്ളാസ്റ്റേഴ്സ് 12 പോയന്‍റുമായി പട്ടികയില്‍ അവസാന സ്ഥാനത്താണ്. 12 കളികളില്‍നിന്ന് 19 പോയന്‍റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗോവ. തോല്‍വിയും മാനേജ്മെന്‍റ് പ്രശ്നങ്ങളും പിടിച്ചുലച്ചിട്ടും ബ്ളാസ്റ്റേഴ്സിനെ കൈവിടാത്ത ആസ്വാദകരുടെ നടുവിലേക്കാണ് ടീം ഇന്നത്തെുന്നത്.