മുംബൈ|
jibin|
Last Modified വെള്ളി, 27 നവംബര്‍ 2015 (09:19 IST)
മുംബൈ സിറ്റിയുമായി സമനിലയില്‍ പിരിഞ്ഞതോടെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണില്‍ സെമികാണാതെ പുറത്തേക്ക്. നിര്‍ണായകമായ മത്സരത്തില്‍ സമനില (1-1) കൊണ്ട് തൃപ്തിയടയേണ്ടിവന്നതോടെയാണ് ബ്ളാസ്റ്റേഴ്സിന്റെ സെമിഫൈനൽ പ്രതീക്ഷകൾ പൊലിഞ്ഞത്.
ജീവന്മരണ പോരാട്ടത്തില്‍ ഉറച്ച ഗോളവസരങ്ങള്‍ പലതും തുലച്ച ഇരുടീമും സമനില ചോദിച്ചുവാങ്ങുകയായിരുന്നു. സെമി സാധ്യത നിലനിര്‍ത്താന്‍ ജയിച്ചുകയറാനുറച്ചിറങ്ങിയ മുംബൈ തങ്ങളുടെ ഹോംഗ്രൌണ്ടില് തുടക്കംമുതല്‍ ആക്രമിച്ചു കളിച്ചു. 25-മത് മിനിട്ടിൽ അഗ്വിലേറയിലൂടെ മുന്നിലെത്തിയ മുംബയ്യെ 88-മത് മിനിട്ടിൽ അന്റോണിയോ ജർമ്മനിലൂടെയാണ് ബ്ളാസ്റ്റേഴ്സ് സമനിലയിൽ പിടിച്ചത്.
കളി തീരുന്നതിനു തൊട്ടുമുമ്പ് ഒരുതവണ കൂടി ബ്ളാസ്റ്റേഴ്സ് മുംബയ് വലയിൽ പന്തെത്തിച്ചെങ്കിലും റഫറി ഒഫ് സൈഡ് വിളിച്ചത് വലിയ നിരാശയായി. ഇനിയുള്ള രണ്ട് മത്സരങ്ങൾ ജയിച്ചാലും മറ്റ് മത്സരങ്ങളിൽ അത്ഭുതങ്ങൾ സംഭവിച്ചാലേ ബ്ളാസ്റ്റേഴ്സ് സെമിയിലെത്തൂ എന്ന സ്ഥിതിയാണിപ്പോൾ.