ഐ എസ് എല്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ബൂട്ട് അണിയാന്‍ മെക്കിള്‍ ചോപ്ര വീണ്ടും

ഐ എസ് എല്‍ ഒന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ച മുന്‍ ന്യൂ കാസില്‍ യുനൈറ്റഡ് താരം മൈക്കിള്‍ ചോപ്ര വീണ്ടും കേരള ടീമിലേക്കെന്ന് സൂചന

kochi, ISL, kerala blasters, michael chopra കൊച്ചി, ഐ എസ് എല്‍, കേരള ബ്ലാസ്റ്റേഴ്‌സ്, മെക്കിള്‍ ചോപ്ര
സജിത്ത്| Last Modified വെള്ളി, 22 ജൂലൈ 2016 (16:07 IST)
ഐ എസ് എല്‍ ഒന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ച മുന്‍ ന്യൂ കാസില്‍ യുനൈറ്റഡ് താരം മൈക്കിള്‍ ചോപ്ര വീണ്ടും കേരള ടീമിലേക്കെന്ന് സൂചന. ഫിറ്റ്‌നെസ് തെളിയിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് സ്‌ട്രെക്കര്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിയും.

പ്രമുഖ ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐ എസ് എല്‍ വരുന്ന സീസണിന് മുന്നോടിയായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ചോപ്രയെ സമീപിച്ചിരിക്കുന്നതെന്നാണ് വിവരം.

2014ല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി ഒന്‍പത് കളികള്‍ കളിച്ച താരത്തിന് ഒരു ഗോളുപോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. സ്‌കോട്ടില്‍ ലീഗിലാണ് മെക്കിള്‍ ചോപ്ര ഇപ്പോള്‍ കളിക്കുന്നത്. ഈ ലീഗില്‍ 16 മത്സരങ്ങളില്‍ ടീമിനെ പ്രതിനിധീകരിച്ച ചോപ്ര രണ്ട് ഗോളും നേടിയിരുന്നു.

ലണ്ടനില്‍ ജനിച്ച ചോപ്ര ഇംഗ്ലണ്ട് അണ്ടര്‍ 16, 20 എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിന് തന്റെ ബ്രീട്ടീഷ് പാസ്‌പോര്‍ട്ട് ഉപേക്ഷിക്കാന്‍ വരെ തയ്യാറാണെന്ന് കഴിഞ്ഞ വര്‍ഷമായിരുന്നു ചോപ്ര വ്യക്തമാക്കിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :