പിയേഴ്‌സണ്‍ ചതിച്ചു; ബ്ലാസ്‌റ്റേഴ്‌സിനെ കൊല്‍ക്കത്ത സമനിലയില്‍ പൂട്ടി

 Kerala blasters , Sachin tendulker , ISL , kolkotha , blasters , ഐഎസ്എൽ , കേരളാ ബ്ലാസ്റ്റേഴ്‌സ് , അത്ലറ്റികോ ഡി കൊല്‍ക്കത്ത , ഹ്യൂം- പോസ്റ്റിഗ- പിയേഴ്സൻ ബ്ലാസ്‌റ്റേഴ്‌സിനെ പിയേഴ്‌സണ്‍ കൂട്ടിലടച്ചു; സമനില പിടിച്ച് കൊല്‍ക്കത്ത
കൊൽക്കത്ത| jibin| Last Modified ചൊവ്വ, 29 നവം‌ബര്‍ 2016 (20:49 IST)
മൂന്നാം സീസണിലെ നിര്‍ണായകമായ കേരളാ ബ്ലാസ്റ്റേഴ്‌സ് -അത്ലറ്റികോ ഡി കൊല്‍ക്കത്ത മത്സരം സമനിലയില്‍. ഏഴാം മിനിറ്റിൽ സികെ വിനീതിന്റെ ഹെഡ്ഡറിലൂടെ കേരളം മുന്നിലെത്തിയെങ്കിലും 18മത് മിനിറ്റിൽ ഹെൽഡർ പോസ്റ്റിഗ നൽകി ക്രോസ്സിൽ പിയേഴ്‌സണ്‍ സമനില ഗോൾ നേടുകയായിരുന്നു.

ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെ ആരംഭിച്ച മൽസരത്തിൽ കൊൽക്കത്ത ഗോളി ദേബ്ജിത്ത് മജുംദാറിന്റെ പിഴവിൽനിന്നായിരുന്നു വിനീതിന്റെ ഗോള്‍ നേടിയത്.

സഖ്യത്തിന്റെ വേഗമേറിയ നീക്കമാണ് കൊല്‍ക്കത്തയുടെ ഗോളിൽ കലാശിച്ചത്. ഹ്യൂം മറിച്ചു നല്‍കിയ പന്ത് പോസ്റ്റിഗ ഇടതുഭാഗത്തുകൂടി ഓടിക്കയറുന്ന പിയേഴ്‌സിന് നല്‍കുകയും അദ്ദേഹം ജിങ്കാനെ കബളിപ്പിച്ച് ഗോള്‍ നേടുകയുമായിരുന്നു.

കളിയുടെ രണ്ടാം പകുതിയില്‍ ഗോളിനായി പൊരുതി കളിക്കാന്‍ ഇരു ടീമുകളും മടിച്ചു. 65 മിനിറ്റ് കടന്നതോടെയാണ് ആക്രമണത്തിലേക്ക് കൊല്‍ക്കത്തയും ബ്ലാസ്‌റ്റേഴ്‌സും തിരിഞ്ഞത്. എന്നാല്‍ ഇരുവരുടെയും നീക്കങ്ങള്‍ അലക്ഷ്യമായ ഷോട്ടില്‍ അവസാനിക്കുകയായിരുന്നു. കൊല്‍ക്കത്തയുടെ മികച്ച പ്രതിരോധത്തില്‍ തട്ടി തെറിക്കുകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :