ഇന്ത്യന്‍ ടീമിന്റെ ‘ചങ്ക് ബ്രോയെ’ സ്‌റ്റേഡിയത്തില്‍ നിന്നും വിലക്കി; സച്ചിന്‍ ഇടപെട്ടേക്കും!

സുധീറിനെ വിലക്കിയതെന്തിന് ?; സച്ചിന്‍ കളത്തിലിറങ്ങിയേക്കും - പ്രശ്‌നം ഗുരുതരമാണ്

 Sudhir Kumar Gautam , Sudhir restricted in cricket stadium , team india , Sachin tendulker , sachin ,  സച്ചിന്‍ തെണ്ടുല്‍ക്കര്‍ , സച്ചിന്‍ , സുധീര്‍ ഗൗതം , ത്രിവര്‍ണ്ണ കളര്‍
മൊഹാലി| jibin| Last Modified ശനി, 26 നവം‌ബര്‍ 2016 (20:45 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ കടുത്ത ആരാധകനും ഇന്ത്യന്‍ ടീമിനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന സുധീര്‍ ഗൗതമിന് വിലക്ക്. ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടക്കുന്ന മൊഹാലി സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നുമാണ് സുധീറിനെ അധികൃതര്‍ വിലക്കിയിരിക്കുന്നത്.

ശരീരത്തില്‍ പൂശിയ ത്രിവര്‍ണ്ണ കളറാണ് സുധീറിന് വിനയായത്.1971ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട് ടു നാഷണല്‍ ഓണര്‍ ആക്ട് പ്രകാരം ശരീരത്തില്‍ ദേശീയ പതാക ആലേഖനം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ സുധീറിന് പ്രവേശനം തടഞ്ഞത്.

നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക മാത്രമാണ് അധികൃതര്‍ ചെയ്തിരിക്കുന്നതെന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ജിഎസ് വാലിയ മാധ്യമങ്ങളോട് പ്രതികരിച്ചു.

മുമ്പൊന്നും തന്നെയാരും തടഞ്ഞില്ല. മൊഹാലിയില്‍ വിലക്കിയത് ആശ്ചര്യമുളവാക്കി. ഇക്കാര്യം ഇന്ത്യന്‍ ടീമിന്റെ സെക്യൂരിറ്റി ഇന്‍ചാര്‍ജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വിഷയം പരിശോധിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായി സുധീര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :