റഷ്യയ്ക്കും ഖത്തറിനും ലോകകപ്പ് വേദി നഷ്ടമായേക്കും

സൂറിച്ച്| Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (11:46 IST)
അടുത്ത രണ്ട് ലോകകപ്പുകള്‍ക്ക് വേദിയായി നിശ്ചയിച്ചിരിക്കുന്ന
റഷ്യയ്ക്കും ഖത്തറിനും ലോകകപ്പ് വേദി നഷ്ടമായേക്കും. ലോകകപ്പിന് ആതിഥേയത്വം നേടാന്‍ കോഴ നല്‍കുകയോ അഴിമതി നടത്തുകയോ ചെയ്തുവെന്ന് തെളിഞ്ഞാല്‍ ഇരു രാജ്യങ്ങളില്‍ നിന്നും ലോക കപ്പ്
വേദികള്‍ പിന്‍വലിക്കാനാണ്
ഫിഫ ആലോചിക്കുന്നത്.

ഫിഫയുടെ ഓഡിറ്റ് -പരാതി കമ്മിറ്റി ചെയര്‍മാന്‍ ഡൊമനിക്കോ സ്‌കാലയാണ് ഇക്കാര്യം
അറിയിച്ചത്. അഴിമതി സംബന്ധിച്ച് ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നാല്‍ തെളിവുകള്‍ ലഭിച്ചാല്‍ ഇരു രാജ്യങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് ഡൊമനിക്കോ സ്‌കാല വ്യക്തമാക്കി. ഫിഫയിലുയര്‍ന്നിട്ടുള്ള അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് റഷ്യയ്ക്കും ഖത്തറിനും ലോകകപ്പ് വേദികള്‍ അനുവദിച്ച നടപടിക്രമങ്ങളും പരിശോധിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :